തുടര്‍ച്ചയായ ആറാം മത്സരത്തിലും ജയമില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ് ; സമനില

.എസ്.എല്ലില്‍ തുടര്‍ച്ചയായ ആറാം മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ സമനിലയില്‍ കേരള ബ്ലാസ്റ്റേഴ്സ്. ഓരോ ഗോളടിച്ചാണ് ഇരു ടീമുകളും സമനില പാലിച്ചത്.

75ാം മിനിറ്റില്‍ മികച്ചൊരു ഗോളുമായി റാഫേല്‍ മെസ്സിയാണ് ബ്ലാസ്റ്റേഴ്‌സിന് ലീഡ് സമ്മാനിച്ചത്. ഗോള്‍കീപ്പര്‍ ടി പി രഹനേഷിന്റെ മികച്ച സേവുകളാണ് ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്സിനെ തുണച്ചത്. രണ്ടു മിനിറ്റിനുള്ളില്‍ അമീന്‍ ചെര്‍മിതിയിലൂടെ മുംബൈ തിരിച്ചടിച്ചു. രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്.

ആറുപോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഏഴു പോയിന്റുമായി ആറാം സ്ഥാനത്താണ് മുംബൈ സിറ്റി. ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം സമനിലയാണ്.

Top