ഉശിരോടെ തിരിച്ചുവരാന്‍; കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനത്തിനായി തായ്‌ലന്‍ഡിലേക്ക്‌

Blasters

കൊച്ചി : ഐഎസ്എല്‍ മത്സരങ്ങള്‍ക്കു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീം തായ്ലന്‍ഡില്‍ മൂന്നാഴ്ച പരിശീലനം നടത്തും.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ 21 വരെയാണ് ഹുവാഹിന്‍ എന്ന സ്ഥലത്ത് ടീം പരിശീലനത്തിനിറങ്ങുക. നിലവില്‍ അഹമ്മദാബാദിലെ ട്രാന്‍സ് സ്റ്റേഡിയം ഗ്രൗണ്ടിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലനം.

ഇപ്പോള്‍ അഹമ്മദാബാദിലെ പരിശീലന സെഷനുകളില്‍ പൂര്‍ണ തൃപ്തനാണെന്നും തായ്ലന്‍ഡിലെ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളില്‍ ടീമിന്റെ ഒത്തിണക്കവും കായികക്ഷമതയും കൂടുതല്‍ മികച്ചതാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യപരിശീലകന്‍ ഡേവിഡ് ജെയിംസ് പറഞ്ഞു.

തായ്ലന്‍ഡില്‍ ടീം അഞ്ചു മത്സരം കളിക്കും. സെപ്റ്റംബര്‍ 29 ന് തുടങ്ങുന്ന ഐഎസ്എല്‍ മത്സരത്തിന് കരുത്തുറ്റ ടീമിനെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.

തായ്ലന്‍ഡിലേക്ക് പോകുന്നതിന് മുന്പ് കഴിഞ്ഞ 18 മുതല്‍ കൊച്ചിയില്‍ പരിശീലന മത്സരത്തിന് പദ്ധതി ഇട്ടിരുന്നെങ്കിലും മഴയും വെള്ളപ്പൊക്കവും കാരണം മാറ്റം വരുത്തുകയായിരുന്നു. 29 ന് തുടങ്ങുന്ന ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് കോല്‍ക്കത്ത എറ്റികെയെ നേരിടും. കോല്‍ക്കത്തയിലാണ് മല്‍സരം നടക്കുക.

Top