കേരള ബ്ലാസ്റ്റേഴ്‌സിന്റെ എം പി സക്കീറിന് 6 മാസത്തെ വിലക്ക്; എ ഐ എഫ് എഫ് നടപടി കടുപ്പമെന്ന് വിമര്‍ശനം

കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെ നടപടിയുമായി എ ഐ എഫ് എഫ്. ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര താരമായ സക്കീര്‍ ഇനി ആറ് മാസത്തേക്ക് കളിക്കളത്തില്‍ ഇറങ്ങേണ്ടില്ലെന്നാണ് എ ഐ എഫ് എഫ് അറിയിച്ചിരിക്കുന്നത്. ഐ എസ് എല്ലില്‍ അവസാന മത്സരത്തില്‍ മുംബൈ സിറ്റിക്ക് എതിരെ എം പി സക്കീര്‍ ചുവപ്പ് കാര്‍ഡ് വാങ്ങിയിരുന്നു. ആ കാര്‍ഡ് വാങ്ങിയതിന് പിന്നാലെ റഫറിയോടു തട്ടി കയറിയതിനാണ് ഈ വിലക്ക് വന്നിരിക്കുന്നത്.

അറ് മാസത്തെ വിലക്ക് അല്‍പം കൂടുതലാണെന്നും വലിയ ഫൗളുകള്‍ക്കും, കഴിഞ്ഞ സീസണ്‍ അവസാനം നടന്ന സൂപ്പര്‍ കപ്പിലെ ജംഷദ്പൂര്‍ എഫ് സി ഗോവ മത്സരത്തിലെ കയ്യാംകളിക്കു പോലും ഇത്ര വലിയ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മധ്യനിരയില്‍ താരങ്ങള്‍ ഇല്ലാതെ കഷ്ടപ്പെടുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് സക്കീറിന്റെ അഭാവം വലിയ തിരിച്ചടിയാകും നല്‍കുക.

Top