കേരള ബ്ലാസ്റ്റേഴ്‌സിനെ ലുലു ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഐഎസ്എല്‍ ടീമായ കേരള ബ്ലാസ്റ്റേഴ്‌സിനെ കൈയൊഴിയുന്നു. വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ യൂസഫ് അലി കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് ഉടമകളായ ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട് പ്രൈവറ്റ് ലിമിറ്ററിനെ ഏറ്റെടുക്കുമെന്നാണു റിപ്പോര്‍ട്ട്.

നിലവില്‍ ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പാണ് ഫ്രാഞ്ചൈസിയുടെ 80 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കുന്നത്. 20 ശതമാനം ഓഹരികള്‍ സച്ചിന്റെ കൈവശമുണ്ട്. ലുലു ഗ്രൂപ്പ് ടീമിനെ ഏറ്റെടുക്കുന്നതുമായ ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കഴിയില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് സി ഇ ഒ വരുണ്‍ ത്രിപുരനേനി പറഞ്ഞു.

കഴിഞ്ഞ സീസണില്‍ പ്ലേഓഫില്‍ കടക്കാന്‍ കഴിയാതിരുന്ന ബ്ലാസ്റ്റേഴ്‌സിനും, പരിശീലകന്‍ ഡേവിഡ് ജെയിംസിനും ഈ സീസണ്‍ നിര്‍ണായകമാണ്. ഇപ്പോള്‍ തായ്‌ലന്‍ഡില്‍ പ്രീ സീസണ്‍ പരിശീലനത്തിലാണു ടീം. സെപ്റ്റംബര്‍ 29നാണു സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം നടക്കുന്നത്. കൊല്‍ക്കത്തയില്‍ നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് എടികെയെ നേരിടും.

Top