സച്ചിന്‍ നല്‍കിയ പിന്തുണയ്ക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്റെ നന്ദി

കൊച്ചി: സച്ചിന്‍ നല്‍കിയ പിന്തുണയ്ക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്റെ നന്ദി. സച്ചിന്‍ എല്ലാകാലത്തും ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പടയില്‍ അംഗമായിരിക്കുമെന്നും, സച്ചിന്‍ ഒഴിയുന്ന 20 ശതമാനം ഓഹരികള്‍ മറ്റ് ഓഹരി ഉടമകള്‍ ഏറ്റെടുക്കുമെന്നും മറ്റ് വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു.

ഐഎസ്എല്‍ അഞ്ചാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ഉള്ളപ്പോഴാണ്‌ കേരള ബ്ലാസ്റ്റേഴ്‌സും സച്ചിനും വഴി പിരിഞ്ഞത്. 2014 ല്‍ ഐഎസ്എലിന്റെ ആദ്യ സീസണ്‍ മുതല്‍ സച്ചിന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഒപ്പമുണ്ടായിരുന്നു. അന്ന് പ്രസാദ് വി. പോട്ട്‌ലുരിയും സച്ചിനും ചേര്‍ന്നാണ് ടീം വാങ്ങിയത്.

2015ല്‍ പോട്ടലുരിയുടെ പിവിപി വെന്‍ച്വേഴ്‌സ് ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ വിറ്റു. നാഗാര്‍ജുന, ചിരഞ്ജീവി, നിര്‍മാതാവ് അല്ലു അര്‍ജുന്‍, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ഓഹരികള്‍ വാങ്ങിയത്. ഇതിന് ശേഷം സച്ചിന് ബ്ലാസ്റ്റേഴ്‌സിന്റെ 40 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്.

പിന്നീട് ദക്ഷിണേന്ത്യന്‍ സംഘം 80 ശതമാനം ഓഹരികള്‍ സ്വന്തമാക്കുകയായിരുന്നു. ഇപ്പോള്‍ ടീമിന്റെ പൂര്‍ണ ഉടമസ്ഥാവകാശമാണ് ലുലു ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുന്നത്.

Top