ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരബാദില്‍ മൂന്നാം അങ്കത്തിനിറങ്ങും

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈ സീസണിലെ മൂന്നാം മത്സരത്തിനായി ഇറങ്ങും. ഹൈദരബാദില്‍ വെച്ച്‌ പുതിയ ക്ലബായ ഹൈദരാബാദ് എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. രാത്രി 7.30ന് ഹൈദരാബാദിലാണ് മത്സരം.

കഴിഞ്ഞ മത്സരത്തില്‍ മുംബൈയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റെങ്കിലും മികച്ച കളി തന്നെ പുറത്തെടുത്തു. കഴിഞ്ഞ കളിയില്‍ ഗോള്‍ വഴങ്ങിയത് പ്രതിരോധത്തിലെ ചെറിയ പാകപ്പിഴയെ തുടര്‍ന്നാണ്.

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കാര്യമായ മാറ്റങ്ങളുമായാകും ഇറങ്ങുക. സഹല്‍ അബ്ദുല്‍ സമദ് ഇന്ന് ടീമിനായി കളിച്ചേക്കും. രാഹുല്‍ കെപിക്കും സാധ്യത കൂടുതലാണ്. മറുവശത്ത് ആദ്യ ഹോം മത്സരത്തിനിറങ്ങുന്ന ഹൈദരാബാദ് ആദ്യ ജയം കൂടി ഉറ്റുനോക്കുന്നു. കളിച്ച രണ്ട് കളിയും തോറ്റ ടീം പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്.

Top