ഐഎസ്എൽ ഫൈനലിൽ ബ്ലാസ്റ്റേഴ്സ് മഞ്ഞ ജഴ്സി അണിയില്ല

ഹൈദരാബാദ് എഫ്‌സിക്കെതിരായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ കേരള ബ്ലാസ്റ്റേഴ്‌സ് മഞ്ഞ ജഴ്‌സി അണിയില്ല. ഇരു ടീമുകളുടെയും ഹോം ജഴ്‌സി മഞ്ഞ ആയതിനാല്‍ പോയിന്റ് ടേബിളില്‍ മുന്നിലുള്ള ടീമിനെ ഹോം ടീമായി കണക്കാക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ ഹൈദരാബാദ് രണ്ടാമതും ബ്ലാസ്റ്റേഴ്‌സ് നാലാമതും ആയതിനാല്‍ ഹൈദരാബാദ് ആണ് ഹോം ടീം. അതുകൊണ്ട് തന്നെ അവര്‍ക്ക് മഞ്ഞ ജഴ്‌സി അണിയാം. ബ്ലാസ്റ്റേഴ്‌സ് കറുത്ത ജഴ്‌സിയാവും അണിയുക. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫേസ്ബുക്ക് പേജിന്റെ കവര്‍ ഫോട്ടോയില്‍ ഹൈദരാബാദ് മഞ്ഞ ജഴ്‌സിയിലും ബ്ലാസ്റ്റേഴ്‌സ് കറുത്ത ജഴ്‌സിയിലുമാണ്.

സെമിഫൈനലുകളില്‍ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിനെ വീഴ്ത്തിയപ്പോള്‍ ഹൈദരാബാദ് എടികെയെനാണ് പരാജയപ്പെടുത്തിയത്. ജംഷഡ്പൂരിനെതിരേ ആദ്യ പാദ സെമിയില്‍ 1-0നു വിജയിച്ച ബ്ലാസ്റ്റേഴ്‌സ്, രണ്ടാം പാദത്തില്‍ 1-1ന് സമനില വഴങ്ങിയാണ് ഫൈനലിലേക്ക് മുന്നേറിയത്. എടികെയ്‌ക്കെതിരെ ആദ്യ പാദത്തില്‍ ഹൈദരാബാദ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. രണ്ടാം പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് എടികെ വിജയിച്ചെങ്കിലും 3-2 എന്ന അഗ്രഗേറ്റ് സ്‌കോര്‍ ഹൈദരാബാദിനെ സെമിയിലെത്തിച്ചു.

 

Top