കനത്ത വെല്ലുവിളി മറികടന്നു, കേരള ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍

പനാജി: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍. രണ്ടാം പാദ സെമിയില്‍ ജംഷഡ്പൂരിനെ സമനില വഴങ്ങിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനല്‍ ഉറപ്പിച്ചത്.

നേരത്തെ ഒന്നാം പാദ സെമിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചിരുന്നു. 2016ന് ശേഷം ആദ്യമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍ എത്തുന്നത്. ആദ്യ പാദ സെമിയിലെ ഒരു ഗോളിന്റെ വിജയമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം ഉറപ്പിച്ചത്.

2016ന് ശേഷം ആദ്യമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലെത്തുന്നത്. തിലക് മൈദാനില്‍ ഇരുവരും ഓരോ ഗോള്‍ നേടി പിരിഞ്ഞെങ്കിലും ആദ്യപാദത്തില്‍ നേടിയ 1-0ത്തിന്റെ ജയം ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചു. ഇന്ന് അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ നേടിയത്. പ്രണോയ് ഹാള്‍ഡറാണ് ജംഷഡ്പൂരിന്റെ ഗോള്‍ നേടിയത്.

 

Top