കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിനുള്ള മൂന്നാം കിറ്റ് അവതരിപ്പിച്ചു

രുന്ന ഐഎസ്എല്‍ സീസണുള്ള മൂന്നാം കിറ്റ് അവതരിപ്പിച്ച് ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ്. ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ സങ്കല്പങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കിറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. 1973ലെ സന്തോഷ് ട്രോഫി കേരള ടീമിന്റെ വിജയത്തിനുള്ള ആദരവായ ഹോം കിറ്റ് ഭൂതകാലത്തെ ഓര്‍മിക്കുന്നതായിരുന്നു.

ക്ലബ്ബിനായി ആര്‍പ്പുവിളിക്കുന്ന ആരാധകര്‍ക്കുള്ള സമര്‍പ്പണമായ എവേ കിറ്റ് വര്‍ത്തമാനത്തെ പ്രതിനിധീകരിക്കുന്നു. ഭാവിയിലേക്കുള്ള സ്വപ്നങ്ങള്‍ രേഖപ്പെടുത്താനുള്ളതാണ് മൂന്നാം കിറ്റ്.

വെള്ള നിറത്തിലാണ് കിറ്റ്. മനോഹരമായ ഒരു വിഡിയോയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് കിറ്റ് അവതരിപ്പിച്ചത്. ലക്ഷ്യങ്ങള്‍ കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയും ആര്‍ക്കും കൈവരിക്കാനാകുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. അതിനു പ്രചോദിപ്പിക്കുന്നതാണ് ഈ കിറ്റ് എന്നും അദ്ദേഹം പറഞ്ഞു. കിറ്റ് https://six5sixsport.com/collections/kerala-blastser എന്ന ലിങ്ക് വഴി ലഭിക്കും.

ഐഎസ്എല്‍ സീസണു മുന്‍പ് മൂന്ന് പ്രീസീസണ്‍ മത്സരമാണ് ഇനി ബ്ലാസ്റ്റേഴ്‌സ് കളിക്കുക. നവംബര്‍ അഞ്ചിന് ചെന്നൈയിന്‍ എഫ്‌സിയും നവംബര്‍ 9, 12 തീയതികളില്‍ ജംഷഡ്പൂര്‍ എഫ്‌സിയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.

 

Top