ബ്ലാസ്റ്റേഴ്സ് ജാംഷഡ്പുർ രണ്ടാംപാദ സെമി ഇന്ന്

.എസ്.എല്‍ രണ്ടാം പാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷഡ്പൂരിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ഗോവയിലെ തിലക് മൈതാനിയിലാണ് മത്സരം. ഉരുക്കു നഗരക്കാര്‍ക്കെതിരെ സമനിലയെങ്കിലും പിടിക്കാനായാല്‍ ബ്ലാസ്റ്റേഴ്‌സിന് കിരീടത്തിന് അരികെയെത്താം.

ആറ് വര്‍ഷത്തിന് ശേഷം കലാശപ്പോരിലേക്കെത്താന്‍ ഒരു സമനില മാത്രം മതി ബ്ലാസ്റ്റേഴ്‌സിന്. കരുത്തരെങ്കിലും ജംഷഡ്പൂരിനെതിരെ ഇറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിന് തന്നെയാണ് മേല്‍ക്കൈ. ഷീള്‍ഡ് വിന്നേഴ്‌സായി തലപ്പൊക്കത്തോടെയെത്തിയ ജംഷഡ്പൂരിനെ സഹലിന്റെ ഗോളില്‍ ആദ്യ പാദത്തില്‍ ബ്ലാസ്റ്റേഴ്‌സ് മറികടന്നിരുന്നു. സഹലിസം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 

Top