ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വന്‍ തിരിച്ചടി

ന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വന്‍ തിരിച്ചടി. പരിക്കേറ്റ ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായേക്കും. താരം ദീര്‍ഘനാളത്തേക്ക് ടീമിന് പുറത്തായേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2023-24 ഐഎസ്എല്‍ സീസണ്‍ ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തിയാകും.

ഒഡീഷ എഫ്സിക്കും ഈസ്റ്റ് ബംഗാളിനുമെതിരെ പെനാല്‍റ്റി കിക്കുകള്‍ തടഞ്ഞ് ടീമിന്റെ ഹീറോയാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പരിക്ക് മൂലം സച്ചിന്‍ സുരേഷ് സീസണിന് പുറത്താണെങ്കില്‍, ശേഷിക്കുന്ന മത്സരങ്ങളില്‍ കരഞ്ജിത്ത് ടീമിന്റെ പ്രധാന ഗോള്‍കീപ്പറായിരിക്കും. ലാറ ശര്‍മ്മയാണ് ടീമിലെ മറ്റൊരു പ്രധാന ഗോള്‍കീപ്പര്‍. സീസണിന്റെ തുടക്കം മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പരിക്ക് വില്ലനായി മാറിയിരുന്നു. നേരത്തെ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയേയും, ക്വാമി പെപ്രയേയും പരിക്ക് മൂലം ടീമിന് നഷ്ടമായി.സച്ചിന്റെ പരിക്കിനെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഫുട്‌ബോള്‍ കളിക്കാരെ സംബന്ധിച്ചിടത്തോളം, തോളിലെ പരിക്കുകള്‍ ഭേദമാകാന്‍ സമയമെടുക്കും. ഗോള്‍ കീപ്പറായ സച്ചിന് കൂടുതല്‍ വിശ്രമം ആവശ്യമാണ്. യുവ ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ചെന്നൈയിന്‍ എഫ്സിക്കെതിരായ മത്സരത്തിനിടെയാണ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന് പരിക്കേറ്റത്. ത്സരത്തിന്റെ ആദ്യ പകുതിയില്‍ സച്ചിന്‍ എതിരാളിയുമായി കൂട്ടിയിടിച്ച് നിലത്ത് വീഴുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ മലയാളി ഗോള്‍കീപ്പറെ സ്ട്രെച്ചറിലാണ് മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയത്. താരത്തിന്റെ തോളിനേറ്റ പരിക്ക് ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Top