കേരള ബ്ലാസ്റ്റേഴ്സില്‍ ഇനി എല്‍കോ ഷറ്റോറിയില്ല

കൊച്ചി:ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോള്‍ ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്ത് നിന്നും ഡച്ച് പരിശീലകന്‍ എല്‍കോ ഷറ്റോറി മാറി. ട്വിറ്ററിലൂടെ കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ വരുന്ന സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്ത് മോഹന്‍ ബഗാനെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയ സ്പാനിഷ് പരിശീലകന്‍ കിബു വികുന എത്തുമെന്ന് ഉറപ്പായി. എന്നാല്‍ ഇക്കാര്യം ക്ലബ്ബ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

2019-20 ഐ.എസ്.എല്‍ സീസണില്‍ 18 കളികളില്‍ നിന്ന് വെറും നാലു ജയങ്ങള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാനായത്.

ഇതോടെ ഷറ്റോറി വരുന്ന സീസണില്‍ പരിശീലക സ്ഥാനത്ത് ഉണ്ടാകില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

Top