കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പടയ്ക്ക് ഇന്ത്യയിലെ മികച്ച ആരാധക സംഘത്തിനുള്ള പുരസ്‌കാരം

മുംബൈ: കേരള ബ്ലാസ്റ്റേഴ്സ് ആരാധക സംഘമായ മഞ്ഞപ്പടയ്ക്ക് മികച്ച ആരാധക സംഘത്തിനുള്ള ഇന്ത്യന്‍ സ്പോര്‍ട്സ് ഓണേഴ്സിന്റെ പുരസ്‌കാരം.

മികച്ച കാണികള്‍ എന്ന വിഭാഗത്തിലാണ് മഞ്ഞപ്പട പുരസ്‌കാരം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരായ ഭാരത് ആര്‍മി, ബംഗളൂരു റോയല്‍ ചാലഞ്ചേഴ്സിന്റെ നമ്മ ടീം ആര്‍സിബി, ബെംഗളൂരു എഫ്സിയുടെ ആരാധകരായ വെസ്റ്റ്ബ്ലോക് ബ്ലൂസ് എന്നിവരെയാണ് മഞ്ഞപ്പട പിന്തള്ളിയത്.

മുംബൈയില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. വിരാട് കോഹ്ലി ഫൗണ്ടേഷനും സഞ്ജീവ് ഗോയങ്ക ഗ്രൂപ്പും ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്.

Top