കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍ മെയ്ഡ് വീഡിയോ യൂടൂബില്‍ തരംഗമാകുന്നു

കൊച്ചി: ഐഎസ്എല്‍ നാലാം സീസണിലെ പോരാട്ടത്തിനിറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുണച്ച്‌ ആരാധകര്‍ പുറത്തിറക്കിയ തീം സോങ് വൈറലാകുന്നു.

‘ഓയേ ഓയേ ഓയേ ഹോ’ എന്നു തുടങ്ങുന്ന തീം സോംഗ് സോഷ്യല്‍ മീഡിയകളില്‍ ഇിനോടകം ഹിറ്റായി മാറിയിരിക്കുകയാണ്.

ടീം ഉടമ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ടീമിലെ പ്രമുഖ കളിക്കാരുമെല്ലാം ഈ ഫാന്‍ മെയ്ഡ്‌ തീം സോങ്ങില്‍ രംഗത്തെത്തുന്നു.

ടീമിന് ആര്‍പ്പുവിളിയും അഭിവാദ്യവുമായി ഗ്യാലറി നിറയുന്ന മഞ്ഞപ്പടയുടെ ആരാധകരും തീം സോങ്ങിന്റെ ആവേശം ഉയര്‍ത്തുന്നു.

കഴിഞ്ഞദിവസം യൂട്യൂബില്‍ പുറത്തിറങ്ങിയ വീഡിയോ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് നല്‍കുന്ന വേറിട്ട വരവേല്‍പ്പ് തന്നെയാണ്.

Top