മുന്‍ ബ്ലാസ്റ്റേഴ്സ് താരം സിയാം ഹാങ്ങല് ഇനി ഈസ്റ്റ് ബംഗാളിന് സ്വന്തം. നിലവില്‍ ഡല്‍ഹി ഡൈനാമോസിന്റെ താരമായ ഹാങ്ങലിനെ ലോണടിസ്ഥാനത്തിലാണ് ഈസ്റ്റ് ബംഗാള്‍ ടീമില്‍ എത്തിക്കുന്നത്. ഡല്‍ഹി ഡൈനാമോസില്‍ താരത്തിന് യാതൊരു അവസരവും ലഭിച്ചിരുന്നില്ല. ഇതാണ് ക്ലബ് വിടാന്‍ ഹാങ്ങലിനെ പ്രേരിപ്പിച്ചത് എന്നാണ് വിവരം.
കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്നു മണിപ്പൂര്‍ സ്വദേശിയായ മിഡ്ഫീല്‍ഡര്‍ സിയാം ഹാങല്‍. ഡ്രാഫ്റ്റില്‍ 31 ലക്ഷം രൂപ നല്കി ആയിരുന്നു ഹാങ്ങലിന്റെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. എന്നാല്‍ താരത്തിന് കേരള ബ്ലാസ്റ്റേഴ്സില്‍ തിളങ്ങാനായില്ല. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് ചേക്കേറുകയായിരുന്നു.
ചെന്നൈയിന് എഫ് സിക്കും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും വേണ്ടി ഇതിനു മുമ്പ് ഐ എസ്എല്ലില്‍ ബൂട്ടു കെട്ടിയിട്ടുണ്ട്. ഐ ലീഗില്‍ ബെംഗളൂരു എഫ് സിക്കുവേണ്ടിയും ഹാങ്ങല് കളത്തിലിറങ്ങിയിട്ടുണ്ട്.