ബ്‌ളാസ്‌റ്റേഴ്സ് വീണ്ടും സ്വന്തം തട്ടകത്തില്‍ അടിതെറ്റി വീണു ; ഞെട്ടിച്ച് ഗോവ

കൊച്ചി : അഞ്ചാം സീസണിലെ നാലാം ഹോം മത്സരത്തിലും കാലിടറി ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്ന് ഗോളിന് എഫ്‌സി ഗോവ ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചു.

ഫെറാന്‍ കോറോമിനാസ് രണ്ട് ഗോളും മന്‍വീര്‍ സിങ്ങും ഗോവക്കുവേണ്ടി സ്‌കോര്‍ ചെയ്തു. ഇഞ്ചുറി ടൈമില്‍ നിക്കോളാ കെര്‍മോവിച്ച് ബ്ലാസ്റ്റേഴ്‌സിനായി ആശ്വാസഗോള്‍ നേടി.

പതിനൊന്നാം മിനിറ്റിലാണ് ഗോവയുടെ ആദ്യഗോളെത്തിയത്. ആദ്യപകുതിയുടെ എക്‌സ്ട്രാ ടൈമില്‍ കോറോയുടെ അടുത്ത ഗോള്‍. അറുപത്തിയെട്ടാം മിനിറ്റിലായിരുന്നു പകരക്കാരനായിറങ്ങിയ മന്‍വീറിന്റെ ഗോള്‍.

രണ്ട് ഗോള്‍ നേടിയ കോറോയാണ് ഹീറോ ഓഫ് ദ മാച്ച്. ഹോം മത്സരത്തിലെ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

Top