യുവ താരം ധീരജ് സിങ്ങിന് പകരക്കാരനെ തേടി കേരള ബ്ലാസ്റ്റേഴ്‌സ്

blasters

യുവ താരം ധീരജ് സിങ്ങിന് പകരക്കാരനെ തേടി കേരള ബ്ലാസ്റ്റേഴ്‌സ്. ബാക്ക് ആപ്പ് ആയിട്ടോ അല്ലെങ്കില്‍ ആദ്യ ഇലവനില്‍ ഇറക്കാനോ ആയിരിക്കും പുതിയ ഗോള്‍ കീപ്പറെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുന്നത്. ധീരജിന്റെ കൈകള്‍ ശക്തമാണെങ്കിലും മറ്റൊരു താരമെത്തുന്നത് ബ്ലാസ്റ്റേഴ്സിന് ഗുണകരമാണന്നാണ് വിലയിരുത്തല്‍.

പൂനെ സിറ്റിയുടെ വിശാല്‍ കെയ്ത്, റിയല്‍ കാശ്മീരിന്റെ റിയല്‍ ഹീറോ ബിലാല്‍ ഖാന്‍ എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് നോട്ടമിടുന്നത് എന്നാണ് സൂചന. ബിലാല്‍ മുന്‍പ് ഗോകുലം കേരള എഫ്സിയുടെയും ഗോളി ആയിട്ടുണ്ട്.

Top