ഏത് വെല്ലുവിളിയും സ്വീകരിക്കാന്‍ തയ്യാറെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഷാട്ടോരി

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സും ഗോവ എഫ്സിയും നേര്‍ക്കുനേര്‍ ഇറങ്ങും. ഇന്നത്തെ കളി രണ്ട് ടീമിനും നിര്‍ണായകമാണ്. എന്നാല്‍ ഏത് വെല്ലുവിളിയും സ്വീകരിക്കാന്‍ തയ്യാറായിട്ടാണ് ബ്ലാസ്റ്റേഴ്സിറങ്ങുന്നതെന്നാണ് പരിശീലകന്‍ പറയുന്നത്.

”ലീഗില്‍ ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കുന്ന ടീം ഗോവയാണ്. എന്നാല്‍ ഏത് വെല്ലുവിളിയും സ്വീകരിക്കാന്‍ തയ്യാറായിട്ടാണ് ബ്ലാസ്റ്റേഴ്സിറങ്ങുന്നത്. ധൈര്യമായി തന്നെ ഗോവയെ നേരിടും. ഇന്നും വിജയിക്കാനാണ് ശ്രമിക്കുക. ടീമിന്റെ വളര്‍ച്ചയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഗോവയെ പോലെ ഫുട്ബോള്‍ കളിക്കുന്ന ഒരു ടീം തന്നെയാണ് ബ്ലാസ്റ്റേഴ്സ്. എന്നാല്‍ താരങ്ങളുടെ പരിക്കാണ് ഞങ്ങളെ വലയ്ക്കുന്നത്.” ഷാട്ടോരി പറഞ്ഞു.

പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് 14 പോയിന്റുമായി എട്ടാം സ്ഥാനത്താണുള്ളത്. ബ്ലാസ്റ്റേഴ്സിന് ഇനി അഞ്ച് മത്സരങ്ങളാണ് ബാക്കിയുള്ളത്. ഗോവ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

Top