ബ്ലാസ്റ്റേഴ്‌സിന് വേണ്ടെങ്കില്‍ ജിങ്കനെ ഞങ്ങള്‍ക്ക് വേണം; ആവശ്യവുമായ് ജംഷദ്പൂര്‍ ആരാധകര്‍

കേരള ബ്ലാസ്റ്റേഴ്‌സിന് ജിങ്കനെ വേണ്ടെങ്കില്‍ തങ്ങള്‍ക്ക് വേണമെന്ന് ജംഷദ്പൂര്‍. ബ്ലാസ്റ്റേഴ്‌സ് വില്‍ക്കാന്‍ ശ്രമിക്കുന്ന ജിങ്കനെ ജംഷദ്പൂര്‍ എഫ് സിയുടെ ആരാധക സംഘമായ റെഡ് മൈനേഴ്‌സ് ആണ് തങ്ങളുടെ ടീമിലെത്തിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനായി സാമൂഹിക മാധ്യമങ്ങള്‍ വഴി ഹാഷ്ടഗും ജംഷദ്പൂര്‍ ആരാധകര്‍ ആരംഭിച്ചുകഴിഞ്ഞു. #jhingan To jfc എന്ന ഹാഷ്ടാഗിലൂടെ ട്വീറ്റ് ചെയ്തും അഭിപ്രായങ്ങള്‍ പങ്കുവെച്ചും ഈ കാര്യം തങ്ങളുടെ ടീമിന്റെ ശ്രദ്ധയില്‍ പെടുത്തുകയാണ് ്ജംഷദ്പൂര്‍ ആരാധകര്‍. തിരിയും ജിങ്കനും തമ്മില്‍ ഉള്ള സെന്റര്‍ ബാക്ക് കൂട്ടുകെട്ട് ഒരു സ്വപ്നമാണെന്നും ആരാധകര്‍ പറയുന്നു.

വില കൂടിയ താരങ്ങളെ വിറ്റ് സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിന്റെ ഭാഗമായാണ് ബ്ലാസ്റ്റേഴ്‌സ് ഇത്തരത്തില്‍ കളിക്കാരെ ഒഴിവാക്കുന്നത്. ഇതിന്റെ ഭാഗമായി ജിങ്കന്‍, അനസ്, വിനീത് തുടങ്ങിയ പ്രമുഖരെല്ലാം ക്ലബ് വിടുമെന്ന ആശങ്കയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍.

Top