ചെന്നൈയിന്‍ എഫ്.സിക്ക് ജയം (3-1); കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി

ചെന്നൈയിന്‍ എഫ്.സിക്ക് കേരള ബ്ലാസ്റ്റേഴ്സിനെതിരെ 3-1ന്റെ ജയം. ഇന്നലെ നടന്ന മത്സരത്തില്‍ വലിയ പരാജയമാണ് കേരള ബ്ലാസ്റ്റേഴിസിന് നേരിടേണ്ടി വന്നത്.

ചെന്നൈയിന്‍ എഫ്.സിക്ക് വേണ്ടി ഗോൾ നേടിയത് താരങ്ങളായ ആന്ദ്രേ ചേമ്പ്രി(4) ലാലിയന്‍സുവാല(30), വാല്‍സ്‌കിസ്(40) എന്നിവരാണ്. കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ഗോള്‍ നേടിയത് ക്യാപ്റ്റന്‍ ഒഗ്ബെച്ചെ (14) ആയിരുന്നു.

ഗോള്‍ നേടിയ ക്യാപ്റ്റന്‍ ആദ്യ പകുതിയില്‍ തന്നെ പരിക്കേറ്റ് മടങ്ങിയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായിരുന്നു.

എട്ട് മത്സരങ്ങളില്‍ ഒന്‍പതു പോയിന്റ് നേടി ചെന്നൈയിന്‍ എഫ്.സി എട്ടാം സ്ഥാനത്തേക്ക് കയറി. ഇതോടെ എട്ടാം സ്ഥാനത്തായിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ഏഴ് പോയിന്റുമായി ഒമ്പതാം സ്ഥാനത്തും ആയി. ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ നാലാം തോല്‍വിയാണ് ഇന്നലെ നേരിടേണ്ടി വന്നത്.

Top