ഐഎസ്എല്ലിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് – ചെന്നൈയിൻ എഫ്സി പോരാട്ടം

വാസ്‌കോ ഡ ഗാമ:ഐഎസ്എല്ലില്‍  കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സീസണിലെ ഏഴാം മത്സരം. ചെന്നൈയിന്‍ എഫ്‌സി  ആണ് എതിരാളികള്‍. രാത്രി ഏഴരയ്ക്ക് മത്സരം തുടങ്ങും. പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ള നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റിയെ  മുട്ടുകുത്തിച്ച ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നതെങ്കില്‍ ഒഡിഷ എഫ്‌സിയെ (Odisha Fc) മറികടന്നാണ് ചെന്നൈയിന്‍ എഫ്‌സിയുടെ വരവ്.

വിജയവഴിയിൽ തുടരാന്‍ ഉറച്ചാണ് വാസ്‌കോ ഡ ഗാമയില്‍ ദക്ഷിണേന്ത്യന്‍ ടീമുകള്‍ മുഖാമുഖം വരുന്നത്. ആദ്യ കളിയിലെ തോൽവിക്ക് ശേഷം അപരാജിതരായി മുന്നേറുന്ന ബ്ലാസ്റ്റേഴ്‌സ് ഹോര്‍ഗെ പെരേര ഡയസിന്‍റെ പരിക്ക് ഗുരുതരമില്ലെന്ന് അറിഞ്ഞതിന്‍റെ ആശ്വാസത്തിലാണ്. അതേസമയം സീസണിൽ ഏറ്റവും കുറച്ച് ഗോള്‍ നേടുകയും ഗോള്‍ വഴങ്ങുകയും ചെയ്‌ത ടീമാണ് ചെന്നൈയിന്‍. 11 പോയിന്‍റുമായി പട്ടികയില്‍ നാലാമത്.

Top