ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളിൽ മാറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒമ്പതാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളിൽ മാറ്റം. എടികെ മോഹന്‍ ബഗാനുമായിട്ടായിരിക്കും മത്സരമെന്നും നേരത്തെ പുറത്തു വന്ന വിവരം. എന്നാല്‍ എതിരാളി ബഗാനായിരിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മത്സരം ആര്‍ക്കെതിരെ ആയിരിക്കുമെന്ന് പറഞ്ഞിട്ടില്ല. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍കസ് മെഗുല്ലാവോ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒക്‌ടോബര്‍ ഏഴിന് കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

കഴിഞ്ഞ ഐഎസ്എല്ലിലും കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടിയത്. അന്ന് എടികെ മോഹന്‍ ബഗാന്‍ 4-2 ന് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചു. ഉദ്ഘാടന മത്സരം ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്‌സിന്റെ 10 ഹോം മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാവും. ഈ സീസണിലെ മത്സരങ്ങള്‍ ഒന്‍പത് മാസം നീണ്ടുനില്‍ക്കും.

ഇത്തവണ കേരളത്തിൽ കളിക്കാനാകുമെന്നുള്ളത് ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും ഗോവയില്‍ മാത്രമായിരുന്നു മത്സരങ്ങള്‍ നടന്നത്. കാണികളെ പ്രവേശിപ്പിക്കാതെയായിരുന്നു അന്ന് മത്സരങ്ങള്‍ നടരുന്നത്. ലീഗ് വീണ്ടും ഹോം, എവേ ഫോര്‍മാറ്റിലേക്ക് തിരിച്ചുപോകുന്നു എന്ന പ്രത്യേകതയുമുണ്ട് ഇത്തവണ.

Top