അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ആരോണ്‍ ഹ്യൂസ് വിരമിച്ചു

കേരളാ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസ് വിരമിച്ചു. ഇന്നലെ അയര്‍ലണ്ടിന്റെ ബെലാറസിനെതിരായ യൂറോ കപ്പ് യോഗ്യതാ മത്സരത്തിന് ശേഷമാണ് ഹ്യൂസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് മാത്രമല്ല എല്ലാ ഫുട്‌ബോള്‍ ഫോര്‍മാറ്റില്‍ നിന്നും ഹ്യൂസ് വിരമിച്ചു.

രാജ്യത്തിനായി 112 അന്താരാഷ്ട്ര മത്സരങ്ങള്‍ ഹ്യൂസ് കളിച്ചിട്ടുണ്ട്. നേരത്തെ ഈ സീസണില്‍ സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗ് ക്ലബായ ഹാര്‍ട്‌സിന് വേണ്ടി കളിച്ചിരുന്ന ഹ്യൂസ് സീസണ്‍ അവസാനത്തില്‍ ക്ലബ് വിടുന്നതായി അറിയിച്ചിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ന്യൂകാസില്‍ യുണൈറ്റഡ്, ഫുള്‍ഹാം, ആസ്റ്റണ്‍ വില്ല തുടങ്ങിയ ടീമുകള്‍ക്കായി താരം കളിച്ചിട്ടുണ്ട്. സ്റ്റീവ് കോപ്പലിന്റെ കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ നയിച്ച ആരോണ്‍ ഹ്യൂസ് ടീമിനെ ഫൈനല്‍ വരെ എത്തിച്ചിരുന്നു.

Top