സംഘാടകരുമായി അഭിപ്രായഭിന്നത; യുഎഇയിലെ പ്രീസീസണ്‍ ടൂര്‍ റദ്ദാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

സ്പോണ്‍സര്‍മാരായ മിച്ചി സ്‌പോര്‍ട്‌സുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ് യുഎഇയിലെ പ്രീസീസണ്‍ ടൂര്‍ റദ്ദാക്കി. പരിപാടിയുടെ പ്രമോട്ടറും സംഘാടകരുമായ സ്‌പോര്‍ട്‌സ് ഏജന്‍സി കരാറില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് മടക്കമെന്നു ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കരാര്‍പ്രകാരം ടീമിന്റെ താമസം, പരിശീലന സൗകര്യം എന്നിവ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ച വരുത്തി, ടീമിന്റെ അന്തസ് ഇടിച്ചു താഴ്ത്താന്‍ ശ്രമമുണ്ടായെന്നാണ് ആരോപണം.

യുഎഇയിലെ പ്രീ സീസണ്‍ പരിശീലനം പൂര്‍ത്തിയാക്കാതെ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ തിരിച്ചെത്തി. നാല് സന്നാഹമത്സരങ്ങള്‍ക്കും പരിശീലനത്തിനുമായാണ് ബ്ലാസ്റ്റേഴ്സ് യുഎഇയിലേക്ക് പോയത്. എന്നാല്‍ ടീം കളിച്ചത് ഒറ്റമത്സരത്തില്‍ മാത്രം. പുതിയ സാഹചര്യത്തില്‍ ഇനിയുള്ള മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കും.

Top