ഇന്ന് ബ്ലാസ്റ്റേഴ്‌സ് ബംഗളുരു പോരാട്ടം; മത്സരം വൈകിട്ട് ഏഴരയ്ക്ക്

ബംഗളുരു: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളുരുവുമായി ഏറ്റുമുട്ടും. 13 മാച്ചുകളിലായി 30 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് ബംഗളുരു.

പുതിയ കോച്ചിന് കീഴിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്‌സ് ഒന്‍പതാം സ്ഥാനത്താണ്. ഇതുവരെ നടന്ന 12 മത്സരങ്ങളിൽ ഒറ്റ കളിയേ ബ്ലാസ്റ്റേഴ്സിന് ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.

പതിമൂന്ന് മത്സരങ്ങളിൽ ഒന്‍പതും ജയിച്ച ബംഗളുരു 20 ഗോള്‍ നേടിയപ്പോള്‍ പത്ത്ഗോള്‍ വഴങ്ങി. വൈകിട്ട് ഏഴരയ്ക്ക് ബംഗളുരുവിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം

Top