എ.ടി.കെയ്‌ക്കെതിരെ ഇരട്ട ഗോള്‍ ; ആവശപ്പെരുമഴയില്‍ കൊച്ചി

Kerala Blasters

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യമത്സരത്തില്‍ എ.ടി.കെയ്‌ക്കെതിരെ ഇരട്ട ഗോള്‍ നേടി കേരള ബ്ലാസ്റ്റേഴ്‌സ്. തുടക്കത്തിൽ പിന്നിൽ നിന്ന ശേഷമായിരുന്നു ബ്ളാസ്റ്റേഴ്സിന്റെ കുതിപ്പ്.

രണ്ടു ഗോളുകളും നേടിയത് ക്യാപ്റ്റന്‍ ഒഗ്‌ബച്ചേയാണ്. 30–ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ ഒഗ്‌ബച്ചേയാണ് സമനില ഗോള്‍ നേടിയത്. 45 ാം മിനിറ്റിലായിരുന്നു ലീഡ് ഗോൾ അടിച്ചത്. നേരത്തെ ആറാം മിനിറ്റില്‍ മക്കുഗാണ് എടികെയെ മുന്നിലെത്തിച്ചത്.

ഈ സീസണിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്ന് ഒഗ്‌ബച്ചെ ബ്ലാസ്റ്റേഴ്സിലെത്തിയത്. കഴിഞ്ഞ സീസണിൽ ഹൈലാൻഡേഴ്സിനു വേണ്ടി മികച്ച പ്രകടനം നടത്തിയ ഒഗ്‌ബച്ചെ ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ വരൾച്ചയ്ക്ക് അറുതി വരുത്തുമെന്നാണ് കരുതപ്പെടുന്നത്.

34വയസുള്ള നൈജീരിയൻ താരമായ ഓഗ്‌ബെച്ചേ വളരെ അനുഭവ പരിചയമുള്ള പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്.

സെൻട്രൽ ഫോർവേഡ് പൊസിഷനിൽ മികച്ച മുന്നേറ്റങ്ങൾക്ക് കരുത്തുള്ള ഓഗ്‌ബച്ചേ ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, നെതെർലാൻഡ്‌ ഗ്രീസ്, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി മുൻനിര ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്.

Top