വനിതാ ടീം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഐഎസ്എല്ലില്‍ കേരളത്തിന്റെ സ്വന്തം ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പ്രഖ്യാപാനം നടത്തിയിരിക്കുകയാണ്. മലയാളികളുടെ അഭിമാനമായ കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി വനിതാ ടീമും ഉണ്ടാകും. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് കെബിഎഫ്‌സി വനിതാ സീനിയര്‍ ടീമിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഫുട്ബോള്‍ എല്ലാവരുടേതുമാണ് എന്ന സന്ദേശത്തോടെയാണ് പ്രഖ്യാപനം.

കേരളത്തിലെ വനിതാ മുന്നേറ്റത്തിന്റെ രാഷ്‌ട്രീയ-സാമൂഹിക-കായിക രംഗത്തെ ചരിത്രം വിശദമാക്കുന്ന വീഡിയോയും പ്രഖ്യാപനത്തിന് ഒപ്പമുണ്ട്. വനിതാ ടീം അംഗങ്ങളുടെ പ്രഖ്യാപനം ഉടന്‍ ക്ലബ് നടത്തും. ഐലീഗ് ചാമ്പ്യന്‍മാരും കേരളത്തിലെ മറ്റൊരു സുപ്രധാന ഫുട്ബോള്‍ ക്ലബുമായ ഗോകുലം കേരള എഫ്‌സിക്ക് നിലവില്‍ വനിതാ ടീമുണ്ട്.

Top