മഞ്ഞപ്പടയുടെ തുടര്‍ച്ചയായ പരാജയം: ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ രാജിവെച്ചു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന പരിശീലകന്‍ റെനി മ്യുളസ്റ്റീന്‍ രാജിവെച്ചു. ടീമിന്റെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന.

അതേസമയം വ്യക്തിപരമായ കാരണങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന് റെനി വ്യക്തമാക്കി. ആരാധകരോടും കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

സീസണില്‍ വലിയ പ്രതീക്ഷയോടെ ഇറങ്ങിയ കേരളം നിരാശാജനകമായ പ്രകടനമാണ് ഓരോ കളിയിലും കാഴ്ചവച്ചിരുന്നത്. അവസാനമായി കൊച്ചിയിലെ സ്വന്തം തട്ടകത്തില്‍ നടന്ന കളിയില്‍ പോലും ബംഗളൂരുവിനെതിരെ നാണംകെട്ട തോല്‍വിയാണ് കേരളം നേരിടേണ്ടിവന്നത്.

ഒരു കളിയില്‍ മാത്രം ജയിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് ഏഴ് പോയിന്റ് മാത്രം നേടി പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.സീസണില്‍ രണ്ട് സമതോല്‍വിയും നാല് സമനിലയും ഒരു വിജയവുമാണ് ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലുള്ളത്.

Top