സബ് ജൂനിയര്‍ ലീഗ്; കേരളാ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് സ്‌കോര്‍ ലൈനെ വീഴ്ത്തി

blasters

കേരളത്തില്‍ അണ്ടര്‍ 13 ലീഗ് ഫുഡ്‌ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമായി. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌കോര്‍ ലൈന്‍ അക്കാദമിയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു സ്‌കോര്‍ ലൈനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം കണ്ടത്. സബ് ജൂനിയര്‍ ലീഗില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് സി മത്സരങ്ങളാണ് ഇന്ന് ആരംഭിച്ചത്.

ബ്ലാസ്റ്റേഴ്‌സിനായി 10ാം മിനിറ്റില്‍ ലിയാന്‍, 40ആം മിനുട്ടില്‍ മുഹമ്മദ് അക്തര്‍, 70ാം മിനിറ്റില്‍ സിയാദ് എന്നിവരാണ് ഗോളുകള്‍ നേടിയത്. സ്‌കോര്‍ ലൈന്റെ ആശ്വാസ ഗോള്‍ പയസ് പോള്‍ നേടി. ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തില്‍ എഫ് എഫ് അക്കാദമി ഡോണ്‍ ബോസ്‌കോയെ നേരിടും.

Top