ബിജെപിക്കെതിരെയുള്ള മെഡിക്കല്‍ കോഴ ആരോപണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: ബിജെപിക്കെതിരെയുള്ള മെഡിക്കല്‍ കോഴ ആരോപണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം വാങ്ങി നല്‍കാന്‍ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. കുമ്മനം രാജശേഖരന്‍ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ നിയോഗിച്ച പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് നേതൃത്വം വെട്ടിലായത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടാത്ത ഒരു അഴിമതി ആയതിനാല്‍ ക്രൈം ബ്രാഞ്ച് അന്വേഷണമെന്ന ശുപാര്‍ശയോടെയാണ് വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചത്.് ഒരു മാസം മുമ്പാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്.

Top