ഈ സാഹചര്യത്തില്‍ പരീക്ഷയെഴുതിക്കുന്നത് കുട്ടികളെ ദുരിതത്തിലാക്കും

തിരുവനന്തപുരം: കൊറോണ രോഗ ഭീതി സംസ്ഥാനത്ത് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാല പരീക്ഷകളടക്കം എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. വളരെ ആശങ്കയോടെയാണ് കുട്ടികള്‍ പരീക്ഷയ്ക്ക് പോകുന്നത്. രോഗഭീതിയുള്ളതിനാല്‍ ശരിക്ക് പഠിക്കാനോ പരീക്ഷ എഴുതാനോ കുട്ടികള്‍ക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് ക്രൂരതയാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.

സര്‍വകലാശാലാ പരീക്ഷകളെഴുതുന്ന കുട്ടികളാണ് കൂടുതല്‍ ദുരിതത്തിലാകുന്നത്. ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷക്കാലത്ത് താമസിക്കാന്‍ സ്ഥലം കിട്ടുന്നില്ല. ഹോസ്റ്റലുകള്‍ അടച്ചു. കൊറോണ ഭീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആരും താമസിക്കാന്‍ ഇടം നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ പരീക്ഷകള്‍ കൂടി മാറ്റി വെക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

Top