ബേസിലും സക്‌സേനയും ചേര്‍ന്ന് എറിഞ്ഞിട്ടു; മേഘാലയെ തകര്‍ത്ത് കേരളം

രാജ്കോട്ട്: രഞ്ജി ട്രോഫിയില്‍ ജയത്തോടെ തുടങ്ങി കേരളം. മേഘാലയയെ ഇന്നിങ്സിനും 166 റണ്‍സുനുമാണ് കേരളം തോല്‍പ്പിച്ചത്. രണ്ടാം ഇന്നിങ്സില്‍ കേരളം മുന്‍പില്‍ വെച്ച 357 റണ്‍സ് പിന്തുടര്‍ന്ന മേഘാലയ 191 റണ്‍സിന് ഓള്‍ഔട്ടായി.

രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയാണ് മേഘാലയയെ തകര്‍ത്തത്. സക്സേന മൂന്നും ഏഥന്‍ 2 വിക്കറ്റ് വീഴ്ത്തി. മേഘാലയക്ക് വേണ്ടി 75 റണ്‍സുമായി സിജി ഖുറാനയും പൊരുതി.

 

Top