കേരള ബാങ്ക് രൂപീകരണം ; സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നബാര്‍ഡിന്റെ പരിഗണനയില്‍

തിരുവനന്തപുരം: ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം റിസര്‍വ് ബാങ്ക് നബാര്‍ഡിനെ ഏല്‍പ്പിച്ചു.

നബാര്‍ഡിന്റെ നിര്‍ദേശ പ്രകാരം കേരള ബാങ്ക് രൂപീകരിക്കുന്നതിനു നിയമപരമായി അനുമതി നല്‍കുമെന്നു റിസര്‍വ് ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ യു.വി.പാട്ടീല്‍ സഹകരണ വകുപ്പിന് അയച്ച കത്തില്‍ പറഞ്ഞു.

കേരള ബാങ്ക് എന്നാണു ചുരുക്കപ്പേരില്‍ അറിയപ്പെടുകയെങ്കിലും ബാങ്കിന്റെ യഥാര്‍ഥ നാമം കേരള സഹകരണ ബാങ്ക് എന്നായിരിക്കും.

ബാങ്ക് രൂപീകരണം യാഥാര്‍ഥ്യമാകണമെങ്കില്‍ ജില്ലാ ബാങ്കുകളുടെ ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്തു ലയന പ്രമേയം പാസാക്കണം.

ഛത്തീസ്ഗഡിലും ജാര്‍ഖണ്ഡിലും ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചു സംസ്ഥാന ബാങ്ക് രൂപീകരിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്.

കൂടാതെ എടിഎം, മിനി എടിഎം, ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവയെല്ലാം നടപ്പാക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ കേരളത്തിന് അനുമതി ലഭിക്കാന്‍ എളുപ്പമാണെന്ന പ്രതീക്ഷയിലാണ് സഹകരണ വകുപ്പ്.

Top