കേരള ബാങ്ക് രൂപീകരണത്തിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കടകംപള്ളി സുരേന്ദ്രന്‍

kadakampally-surendran

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തിനുളള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഇതില്‍ യാതൊരു അനിശ്ചിതാവസ്ഥയുമില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

മറ്റ് കൊമേഴ്‌സ്യല്‍ ബാങ്കുകളുമായി മത്സരിക്കാന്‍ മികച്ച പ്രൊഫഷണലിസം സഹകരണ മേഖലയ്ക്ക് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.

കേരള ബാങ്ക് രൂപീകരണത്തിന് മുന്നോടിയായി സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സഹകരണ മന്ത്രി.

കേരള ബാങ്ക് രൂപീകരണം മാത്രമല്ല സഹകരണ മേഖലയുടെ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വല്‍ക്കരണം, ഏകീകൃത സോഫ്റ്റ് വെയര്‍, മാനവശേഷി വികസനം എന്നിവയെല്ലാം ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Top