കേരളാ ബാങ്ക് ഓഗസ്റ്റോടെ യാഥാര്‍ത്ഥ്യമാകും ; കടകംപള്ളി സുരേന്ദ്രന്‍

kadakampally-surendran

തിരുവനന്തപുരം : കേരള ബാങ്ക് ഓഗസ്റ്റോടെ യാഥാര്‍ഥ്യമാകുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജീവനക്കാരുടെ താത്പര്യം സംരക്ഷിച്ച് മാത്രമേ കേരളബാങ്ക് രൂപീകരിക്കൂ എന്നും മന്ത്രി പറഞ്ഞു.

സഹകരണബാങ്കുകള്‍ മൈക്രോഫിനാന്‍സ് വായപയിലേക്ക് കടക്കുകയാണെന്ന് കടകംപള്ളി പറഞ്ഞു. സഹകരണ ബാങ്കുകള്‍ കുടുംബശ്രീയ്ക്ക് 9% പലിശയ്ക്ക് വായ്പ നല്‍കും. കുടുംബശ്രീകള്‍ ഈ തുക 12% പലിശയ്ക്ക് അംഗങ്ങള്‍ക്ക് വായ്പയായി നല്‍കും. ‘മുറ്റത്തെ മുല്ല’ എന്ന പേരില്‍ പദ്ധതി ഈ മാസം 26ന് പാലക്കാട് തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.

Top