നെയ്യാറ്റിന്‍കര കെഎഎല്‍ ജീവനക്കാരോട് ജോലിക്ക് കയറാന്‍ ആവശ്യപ്പെട്ട് വ്യവസായ വകുപ്പ്

നെയ്യാറ്റിന്‍കര: ലോക്ക് ഡൗണ്‍ കാരണം അടച്ചിട്ടിരുന്ന നെയ്യാറ്റിന്‍കര കേരള ഓട്ടമൊബൈല്‍സിലെ (കെഎഎല്‍) എല്ലാ ജീവനക്കാരോടും നാളെ ജോലിക്ക് ഹാജരാകാന്‍ നിര്‍ദേശം പുറപ്പെടുവിച്ച് വ്യവസായ വകുപ്പ്. സംസ്ഥാനത്തെ 13 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇളവ് നല്‍കിയെങ്കിലും ഇതില്‍ കെഎഎല്‍ ഉള്‍പ്പെട്ടിരുന്നില്ല.

ഇന്ന് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച രോഗികളില്‍ ഒരാള്‍ ഈ സ്ഥാപനത്തിനടുത്താണ് താമസിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ തിരുവനന്തപുരം സ്വദേശികളാണ്. പത്ത് പേര്‍ ഇന്ന് രോഗമുക്തി നേടുകയും ചെയ്തു. കണ്ണൂര്‍-3, കാസര്‍കോട് -3 , കോഴിക്കോട്-3, പത്തനംതിട്ട-1 എന്നിങ്ങനെയാണ് നെഗറ്റീവായവാരുടെ ജില്ല തിരിച്ചുള്ള കണക്ക്.

Top