റോജി എം ജോണിന്റെ ഭാഷ ശരിയല്ല, കുറച്ച് മാന്യമായി സംസാരിക്കണമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: എംഎല്‍എ റോജി എം ജോണിന് സ്പീക്കറുടെ വിമര്‍ശനം. നിയമസഭയിലെ മറ്റ് അംഗങ്ങളെ പോലെയല്ല സഭയില്‍ റോജി എം. ജോണിന്റെ സംസാരമെന്നു സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു.

റോജി സഭയില്‍ എപ്പോഴും വേറൊരു ഭാഷ ഉപയോഗിക്കുന്നു. ഈ നടപടി ശരിയല്ല. നിയമസഭ ചോദ്യത്തരവേളയില്‍ ഉപചോദ്യം അനുവദിക്കുന്നതില്‍ സ്പീക്കര്‍ പക്ഷപാതം കാണിക്കുന്നു എന്ന റോജിയുടെ വിമര്‍ശനത്തിനാണ് സ്പീക്കറുടെ മറുപടി.

എല്ലാവര്‍ക്കും പരിഗണന നല്‍കുന്നുണ്ടെന്ന് സ്പീക്കര്‍ മറുപടി പറഞ്ഞു. ഉപചോദ്യത്തിന്റെ കണക്ക് വയ്ക്കാന്‍ തയാറാണ്. പ്രതിപക്ഷനേതാവ്, മുതിര്‍ന്ന നേതാക്കള്‍, ചെറുപ്പക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാറുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി.

Top