നിയമസഭാ സമ്മേളനം തുടങ്ങി; പുതിയ അഞ്ച് എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു. ചോദ്യോത്തരവേളയ്ക്കുശേഷം രാവിലെ പത്ത് മണിയോടെ പുതിയ അംഗങ്ങള്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു.

ആദ്യം സത്യപ്രതിജ്ഞ ചെയ്തത് കോന്നിയില്‍ നിന്ന് വിജയിച്ച കെ.യു.ജനീഷ് കുമാറാണ് മഞ്ചേശ്വരത്ത് നിന്ന് വിജയിച്ച എം.സി.ഖമറുദ്ദീന്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് വിജയിച്ച വി.കെ.പ്രശാന്ത് അരൂരില്‍ നിന്ന് വിജയിച്ച ഷാനിമോള്‍ ഉസ്മാന്‍ എറണാകുളത്ത് ജയിച്ച ടി.ജെ.വിനോദ് എന്നിവര്‍ന്ന് തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്തു. കന്നഡയിലാണ് മുസ്ലിംലീഗ് എംഎല്‍എയായ എം.സി.ഖമറുദ്ദീന്‍ സത്യപ്രതിജ്ഞ ചെയ്തത്.

പാലായില്‍ ജയിച്ച മാണി സി. കാപ്പന്‍ നേരത്തേ സത്യപ്രതിജ്ഞ ചെയ്തെങ്കിലും സഭയില്‍ അദ്ദേഹത്തിന്റെ ആദ്യ ദിനമാണ് ഇന്ന്.

പൂർണ്ണമായും നിയമനിർമാണം ഉദ്ദേശിച്ചിട്ടുള്ളതാണ് സമ്മേളനം. പതിനാറ് ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും പരിഗണിക്കും. വാളയാർ, പാലാരിവട്ടം പാലം, പി എസ് സി ക്രമക്കേട്, എം ജി സർവകലാശാല മാർക്ക് ദാനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും.

Top