സംസ്ഥാന നിയമസഭാ സമ്മേളനം ഈ മാസം 24 ന് ; മന്ത്രിസഭ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കി

തിരുവനന്തപുരം: ധനബില്‍ പാസാക്കുന്നതിന് സംസ്ഥാന നിയമസഭാ സമ്മേളനം ഈ മാസം 24 ന് നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കി. എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കും ഈ ദിവസം തന്നെ തെരഞ്ഞെടുപ്പ് നടക്കും.

ഒറ്റ ദിവസത്തേക്കാണ് സഭ സമ്മേളിക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാല് വരെയാകും സമ്മേളനം. രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അഞ്ച് മണിക്ക് നടക്കും.

ധനബില്‍ പാസാക്കാന്‍ ഈ മാസം 27 ന് നിയമസഭാ സമ്മേളനം തീരുമാനിച്ചിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമ്മേളനം മാറ്റിവക്കുകയായിരുന്നു.

Top