സഭാ സമ്മേളനം തുടങ്ങി; അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നു

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പ്രോടെം സ്പീക്കര്‍ പി.ടി.എ.റഹീം മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു. യു.പ്രതിഭ (കായംകുളം), കെ.ബാബു (നെന്മാറ), എം.വിന്‍സെന്റ് (കോവളം) എന്നിവര്‍ ക്വാറന്റീനിലായതിനാല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല.

കഴിഞ്ഞ സഭയില്‍ ആദ്യമായി ഏക അംഗത്തെ ലഭിച്ച ബിജെപിക്ക് ഇത്തവണ വീണ്ടും പ്രാതിനിധ്യമില്ലാതായി. മുന്‍ സഭയെക്കാള്‍ എണ്ണം കൊണ്ടു ദുര്‍ബലമാണു പ്രതിപക്ഷം. 140 അംഗങ്ങളില്‍ 53 പേര്‍ പുതുമുഖങ്ങളാണ്. 21 മന്ത്രിമാരില്‍ 17 മന്ത്രിമാരായി പേരാണ് ആദ്യവട്ടം സഭയിലെത്തുന്നത്.

 

Top