നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ ? ആ നീക്കത്തിൽ പേടിച്ച് യു.ഡി.എഫ് !

ഹാ ശൃംഖലയുടെ മഹാവിജയം ഇടതുപക്ഷത്തിന് നല്‍കിയിരിക്കുന്നതിപ്പോള്‍ വലിയ ആത്മവിശ്വാസം.

ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാവുമോ എന്ന ആശങ്കയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

പിണറായി സര്‍ക്കാര്‍ കടുംകൈക്ക് മുതിര്‍ന്നാല്‍ തിരഞ്ഞെടുപ്പ് നേരത്തെയാകാനാണ് സാധ്യത. 2021 ഏപ്രില്‍ മെയ് മാസങ്ങളിലാണ് സാധാരണ ഗതിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത് എന്നാല്‍ തെരഞ്ഞെടുപ്പ് നേര്‍ത്തെയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതാണ് നടപ്പിലാവുക.

തദ്ദേശ തിരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനത്തോടെയാണ് നടക്കുന്നത്.ഈ തിരഞ്ഞെടുപ്പും യു.ഡി.എഫിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

പ്രതിപക്ഷത്തിന്റെ അടിത്തറയാണ് മഹാശൃംഖലയിലൂടെ ഇടതുപക്ഷം പൊളിച്ചടക്കിയിരിക്കുന്നത്.

ശൃംഖലയില്‍ രാഷ്ട്രീയമില്ലന്ന് പറഞ്ഞാലും വ്യക്തമായ രാഷ്ട്രീയ നേട്ടം ചുവപ്പിന് ഉണ്ടായിട്ടുണ്ട്.

മനുഷ്യശൃംഖലയില്‍ പങ്കെടുക്കില്ലന്ന് പരസ്യമായി വ്യക്തമാക്കിയതാണ് യു.ഡി.എഫിന് തിരിച്ചടിയായിരിക്കുന്നത്.

യു.ഡി.എഫിന് വോട്ട് ചെയ്ത വലിയ വിഭാഗം, ശൃംഖലയില്‍ പങ്കാളിയായതായി കെ മുരളീധരന്‍ തന്നെ തുറന്നു പറഞ്ഞു കഴിഞ്ഞു. ഇതു തന്നെയാണ് യാഥാര്‍ത്ഥ്യവും. കേവലം ഒരു വികാരത്തോടെയല്ല, വ്യക്തമായ കാഴ്ചപ്പാടോട് കൂടി തന്നെയാണ് ഈ വിഭാഗം ശൃംഖലയില്‍ കണ്ണികളായിരിക്കുന്നത്.

നിലവിലെ രാഷ്ട്രീയ അന്തരീക്ഷം യു.ഡി.എഫിന് എതിരാണെന്ന് ലീഗും വിലയിരുത്തി കഴിഞ്ഞു. കേരള കോണ്‍ഗ്രസ്സിന്റെ നിലപാടും ഇതു തന്നെയാണ്. മുങ്ങുന്ന കപ്പലില്‍ നിന്നും പുറത്ത് ചാടാനാണ് ഈ ഘടകകക്ഷികളും ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

സി.പി.എം ഒരു തീരുമാനമെടുക്കേണ്ട കാര്യം മാത്രമേ ഇക്കാര്യത്തില്‍ ഇനിയൊള്ളൂ.

ഇടതുപക്ഷത്തോട് ന്യൂനപക്ഷ വിഭാഗങ്ങളും കൂടുതലായി അടുത്തത് നിയമസഭാസീറ്റുകളുടെ നിലയെ തന്നെ മാറ്റി മറിക്കാനിടയാക്കും. നൂറില്‍ കൂടുതല്‍ സീറ്റുകള്‍ ന്യായമായും ഇടതിന് പ്രതീക്ഷിക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

മഹാശൃംഖല തന്നെയാണ് ഇത്തരമൊരു വിലയിരുത്തലിന് അവരെയും പ്രേരിപ്പിച്ചിരിക്കുന്നത്. 700 കിലോമീറ്ററിലേറെ ശൃംഖല മനുഷ്യ മതിലായാണ് മാറിയിരിക്കുന്നത്. സംഘാടകര്‍ പ്രതീക്ഷിച്ചതിനും അപ്പുറമാണ് ജനങ്ങള്‍ ഒഴികിയെത്തിയത്. ഇതെല്ലാം വോട്ടാകില്ലന്ന വാദം ഉന്നയിക്കുന്നുണ്ടെങ്കിലും ചങ്കിടിക്കുന്നതിപ്പോള്‍ യു.ഡി.എഫിനാണ്.

ഇടതുപക്ഷവും പിണറായിയും ഹീറോ പരിവേക്ഷത്തോടെ നിലനില്‍ക്കുന്നതാണ് അവരുടെ ഭയം. പിണറായിയോട് മുട്ടാന്‍ രമേശ് ചെന്നിത്തല അശക്തനാണ് എന്നതും, മറ്റൊരു വെല്ലുവിളിയാണ്.

അടുത്ത തിരഞ്ഞെടുപ്പിലും പിണറായി തന്നെയായിരിക്കും ചുവപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.

ചെന്നിത്തലയെ എതിരാളിയായി ഉയര്‍ത്തി കാട്ടിയാല്‍, കിട്ടാവുന്ന വോട്ട് പോലും യു.ഡി.എഫിനെ കൈവിട്ട് പോകാനും സാധ്യത ഏറെയാണ്.

ശക്തനായ നായകനില്ലാത്തത് മാത്രമല്ല, നിലപാട് ഇല്ലാത്തതുമാണ് യു.ഡി.എഫ് നേരിടുന്ന പ്രധാന വെല്ലുവിളി.

മുസ്ലീം ജനവിഭാഗം മാത്രമല്ല, വലിയ രൂപത്തില്‍ ക്രൈസ്തവ വിഭാഗങ്ങളും മഹാശൃംഖലയില്‍ കണ്ണികളായിട്ടുണ്ട്. ഇവരില്‍ മിക്കവരും ഒരു പൊതു പരിപാടികള്‍ക്കും പോകാത്തവരാണ് എന്ന കാര്യവും നാം ഓര്‍ക്കണം.

മഹാശൃംഖല ഇവരെയെല്ലാം ഒരുമിപ്പിക്കുന്ന ഒരു വേദി കൂടിയായാണ് മാറിയിരിക്കുന്നത്. ചുവപ്പ് തണലില്‍ കൈ കോര്‍ത്തവര്‍ക്ക്, വോട്ട് ചെയ്യാനും ഇനി രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമേയില്ല. ഇവിടെയാണ് യു.ഡി.എഫ് നേതാക്കളുടെ കണക്ക് കൂട്ടലുകള്‍ തെറ്റാന്‍ പോകുന്നത്.

ഒന്നും പ്രവര്‍ത്തിക്കാതെ ചുമ്മാ മാധ്യമ ഷോ സംഘടിപ്പിച്ച്, നടന്നാല്‍ ജനം കൈവിട്ട് പോകുമെന്ന കാര്യമാണ് അവര്‍ ഓര്‍ക്കാതെ പോയത്.

vs-achuthanandan

vs-achuthanandan

വി.എസ് വിലസിയ കസേരയില്‍ ചെന്നിത്തലയിപ്പോള്‍ വെറുമൊരു നനഞ്ഞ പടക്കം മാത്രമാണ്. എടുത്ത് പറയാന്‍ പറ്റാവുന്ന ഒരു പ്രക്ഷോഭവും ഇടപെടലും അദ്ദേഹം ഇതുവരെ നടത്തിയിട്ടില്ല.

കേരള മാതൃക പിന്തുടര്‍ന്ന് പ്രമേയം അവതരിപ്പിക്കാന്‍ പോലും, കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളും ഏറെ വൈകിയിട്ടുണ്ട്.

കേരള മോഡലിനെ പിന്തുടരേണ്ട ഗതികേടാണ് പഞ്ചാബ്, രാജസ്ഥാന്‍ സര്‍ക്കാറുകള്‍ക്കുണ്ടായിരിക്കുന്നത്. എന്തിനേറെ സാക്ഷാല്‍ മമതക്ക് പോലും പ്രമേയം അവതരിപ്പിക്കാന്‍ ഒടുവില്‍ ചുവപ്പിന്റെ സമ്മര്‍ദ്ദം തന്നെ വേണ്ടിവന്നിരിക്കുകയാണ്.

പൗരത്വ നിയമ ഭേതഗതിക്കെതിരെ കേരള മോഡലില്‍ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടത് ബംഗാളിലെ സി.പി.എം നേതൃത്വമാണ്.ഗത്യന്തരമില്ലാതെയാണിപ്പോള്‍ മമതയും വഴങ്ങിയിരിക്കുന്നത്.

സുപ്രീം കോടതിയില്‍ പൗരത്വ വിഷയത്തില്‍ ഹര്‍ജി നല്‍കിയതും കേരളമാണ്. പിണറായി സര്‍ക്കാറിന്റെ ഈ നിലപാടിനെയും ഇനി ഇവര്‍ക്കൊക്കെ പിന്തുടരേണ്ടി വരും. അതല്ലങ്കില്‍ ന്യൂനപക്ഷ സംരക്ഷകരെന്ന മുഖമൂടിയാണ് അഴിഞ്ഞു വീഴുക.

കേരളത്തില്‍ മുസ്ലീം ലീഗ് നേരിടുന്നതും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്.

ഇടതുപക്ഷം എത്രമാത്രം പ്രഹരം തങ്ങളുടെ വോട്ട് ബാങ്കില്‍ ഏല്‍പ്പിച്ചു എന്നതിലാണ് അവരുടെ പ്രധാന ആശങ്ക. പരമ്പരാഗതമായി കമ്യൂണിസ്റ്റുകളോട് മുഖം തിരിക്കുന്നവരാണിപ്പോള്‍ കൈ കോര്‍ക്കാന്‍ റോഡിലിറങ്ങിയിരിക്കുന്നത്.

ശൃംഖലയില്‍ പങ്കെടുക്കരുത് എന്ന് യു.ഡി.എഫ് പ്രാദേശിക നേതൃത്വങ്ങള്‍ നല്‍കിയ മുന്നറിയിപ്പുകളൊന്നും ഇവിടെ വിലപ്പോയിട്ടില്ല.

ഇങ്ങനെ ശൃംഖലയില്‍ പങ്കെടുത്ത യുഡിഎഫ് അനുഭാവികള്‍ ഇനി യു.ഡി.എഫിന് വോട്ട് ചെയ്യില്ലന്ന് സോഷ്യല്‍ മീഡിയകളില്‍ കമന്റിടുകയും ചെയ്തിട്ടുണ്ട്.

ഇതോടെയാണ് യു.ഡി.എഫ് നേതാക്കള്‍ക്കുമിപ്പോള്‍ സംഭവത്തിന്റെ ഗൗരവം പിടി കിട്ടിയിരിക്കുന്നത്. കെ.മുരളീധരന്‍ ഇക്കാര്യം തുറന്ന് പറഞ്ഞതും അതു കൊണ്ട് തന്നെയാണ്. വ്യക്തമായ മുന്നറിയിപ്പാണ് മുരളി നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. ഈ പോക്കു പോയാല്‍ കേരള ഭരണം കിട്ടാക്കനിയാവുമെന്ന ഭയം ഇതോടെ മുതിര്‍ന്ന നേതാക്കള്‍ക്കിടയിലും വ്യാപകമായിട്ടുണ്ട്.

ഇപ്പോള്‍ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് പിണറായി സര്‍ക്കാര്‍ തയ്യാറായാല്‍ യു.ഡി.എഫ് എന്ന വഞ്ചി മുങ്ങുക തന്നെ ചെയ്യും. അതൊരു യാഥാര്‍ത്ഥ്യമാണ്.

Political Reporter

Top