kerala-assembly-election-suresh gopi-BJP

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നടന്‍ സുരേഷ് ഗോപിയെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ക്ക് അവസാനമായി. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം ബിജെപി നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചു.

മത്സരിക്കാനില്ലെങ്കിലും പ്രചാരണത്തിനു താന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിലോ നേമത്തോ സുരേഷ് ഗോപി മല്‍സരിച്ചേക്കുമെന്നായിരുന്നു ഏറെ നാളായുള്ള പ്രചരണം.

Top