kERALA ASSEMBLY ELECTION RESUL

തിരുവനന്തപുരം: സകല വെല്ലുവിളികളും അതിജീവിച്ച് തകര്‍പ്പന്‍ ഭൂരിപക്ഷത്തോടെ ഇടതുമുന്നണി അധികാരത്തിലേക്ക്. ഫലം പുറത്തുവന്നപ്പോള്‍ 140 മണ്ഡലങ്ങളില്‍ 91 ലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു

കൊല്ലം, തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍,ആലപ്പുഴ അടക്കം മിക്ക ജില്ലകളിലും ഇടത് തരംഗം വ്യക്തമാണ്.

ബിജെപി-ബിഡിജെഎസ് സഖ്യം ഇടത് വോട്ട് ബാങ്ക് ചോര്‍ത്തുമെന്ന പ്രവചനം അപ്രസക്തമാക്കി കൊണ്ടാണ് ഇടതുമുന്നണിയുടെ തേരോട്ടം.

കൊല്ലത്ത് ഏല്ലാ സീറ്റും എല്‍ഡിഎഫ് വിജയിച്ചു ധര്‍മ്മടത്ത് പിണറായി വിജയന്‍36905 വോട്ടിനും മലമ്പുഴയില്‍ വി എസ് അച്യുതാനന്ദന്‍ 27142 വോട്ടിനും വിജയിച്ചു. ഇ പി ജയരാജന്‍ മട്ടന്നൂരില്‍43381 വോട്ടിനും കെ കെ ശൈലജ കൂത്തുപറമ്പില്‍ 12291 വോട്ടിനും തോമസ് ഐസക് 31032 വോട്ടിനും എ കെ ബാലന്‍ തരൂരില്‍ 23068 വോട്ടിനും വിജയിച്ചു .

എം എം മണി ഉടുമ്പന്‍ ചോലയില്‍ 1109 വോട്ടിനുംവിജയിച്ചു. തൃശൂരില്‍ വടക്കാഞ്ചേരിയില്‍ ഒഴികെ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിച്ചു .ഒരു വോട്ടിങ് യന്ത്രത്തിലെ തകരാറാണ് വടക്കാഞ്ചേരിയില്‍ ഫലം അനിശ്ചിതത്വത്തിലാക്കിയത്.

മന്ത്രിമാരായ കെ ബാബു, ഷിബു ബേബി ജോണ്‍, കെ പി മോഹനന്‍, പി കെ ജയലക്ഷ്മി,സ്പീക്കര്‍ ശക്തന്‍ എന്നിവര്‍ തോറ്റുപോയി. യുഡിഎഫിനൊപ്പം മല്‍സരിച്ച ആര്‍ എസ്‌പിയിലെ എല്ലാവരും തോറ്റുപോയി.

കോഴിക്കോട് മിന്നും വിജയം

കൊച്ചി> കോഴിക്കോട് ജില്ലയില്‍ 13 മണ്ഡലങ്ങളില്‍ 11നും എല്‍ഡിഎഫിന്. വടകരയില്‍ സി കെ നാണു 9511 വോട്ടിനും നാദാപുരത്ത് ഇ കെ വിജയന്‍ 4759, കൊയിലാണ്ടിയില്‍ കെ ദാസന്‍ 13369,പേരാമ്പ്ര 4101, ബാലുശ്ശേരിയില്‍ പുരുഷന്‍ കടലുണ്ടി 15464, എലത്തൂരില്‍ എ കെ ശശീന്ദ്രന്‍ 29057,കോഴിക്കോട് നോര്‍ത്തില്‍ 27873,ബേപ്പൂരില്‍ വികെസി മമ്മദ്കോയ 14363,കുന്ദമംഗലം അഡ്വ പി ടി എ റഹീം 11205, കൊടുവള്ളിയില്‍ കാരാട്ട് റസാഖ് 573, തിരുവമ്പാടിയില്‍ ജോര്‍ജ് എം തോമസ് എന്നിവര്‍ വിജയിച്ചു.
കുറ്റ്യാടിയില്‍ മുസ്ലീംലീഗിലെ പാറയ്ക്കല്‍ അബ്ദുള്ള 1901നും കോഴിക്കോട് സൌത്തില്‍ എം കെ മുനീര്‍ 6327 വോട്ടിനും വിജയിച്ചു.

മലപ്പുറത്തും യുഡിഎഫ് കോട്ട ഉലഞ്ഞു

കൊച്ചി>മലപ്പുറത്ത് 2 സീറ്റ് പിടിച്ചെടുത്തതടക്കം നാല് സീറ്റില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ മലപ്പുറത്തെ യുഡിഎഫ് കോട്ടയും ഉലഞ്ഞു. യുഡിഎഫ് 12 ഇടത്ത് വിജയിച്ചു. കഴിഞ്ഞ തവണ എല്‍ഡിഎഫിന് 2ഉം യുഡിഎഫിന് 14ഉം സീറ്റാണ് ഉണ്ടായിരുന്നത്. നിലമ്പൂരില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ പി വി അന്‍വര്‍ 11504 വോട്ടിനും താനുരില്‍ വി അബ്ദുറഹ്മാന്‍ 6043 വോട്ടിനും തവനൂരില്‍ കെ ടി ജലീല്‍ 17064 വോട്ടിനും പൊന്നാന്നിയില്‍ പി ശ്രീരാമകൃഷ്ണന്‍ 15640 വോട്ടിനും വിജയിച്ചു.

കൊണ്ടോട്ടിയില്‍ ടി വി ഇബ്രാഹിം 10654, എറനാടില്‍ പി കെ ബഷീര്‍ 12893, വണ്ടൂരില്‍ എ പി അനില്‍കുമാര്‍ 23864, മഞ്ചേരിയില്‍ എം ഉമ്മര്‍ 19614, പെരിന്തല്‍മണ്ണയില്‍ മഞ്ഞളാം കുഴി അലി 579, മങ്കടയില്‍ ടി എ അഹമ്മദ് കബീര്‍ 1508, മലപ്പുറത്ത് പി ഉബൈദ് പിള്ള 35672, വേങ്ങരയില്‍ പി കെ കുഞ്ഞാലിക്കുടി 38057, വള്ളിക്കുന്നില്‍ പി അബ്ദുള്‍ ഹമീദ് 12610, തിരുരങ്ങാടിയില്‍ പി കെ അബ്ദുറബ് 6043, തിരൂരില്‍ സി മമ്മുട്ടി 7061, കോട്ടയ്ക്കലില്‍ അബീദ് ഹുസൈന്‍ തങ്ങള്‍ 15042 എന്നിവര്‍ വിജയിച്ചു.

കണ്ണൂരില്‍ വന്‍ ഭുരിപക്ഷം; 11ല്‍ എട്ടും എല്‍ഡിഎഫ്
കൊച്ചി>കണ്ണൂരിലെ 11 സീറ്റില്‍ എട്ടുസീറ്റിലും മിന്നുന്ന വിജയം എല്‍ഡിഎഫ് നേടി.40000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മിക്കവരും വിജയിച്ചിട്ടുള്ളത്. പയ്യന്നൂരില്‍ സി കൃഷ്ണന്‍ 40263,കല്യശ്ശേരിയില്‍ ടി വി രാജേഷ് 42821, തളിപറമ്പില്‍ ജെയിംസ് മാത്യു 40617,കണ്ണൂര് രാമചന്ദ്രന്‍ കടന്നപ്പള്ളി 1196,ധര്‍മ്മടത്ത് പിണറായി വിജയന്‍ 36905,തലശ്ശേരിയില്‍ എം എന്‍ ഷംസീര്‍ 34117,കുത്തുപറമ്പില്‍ കെ കെ ശൈലജ 12291,മട്ടന്നൂരില്‍ ഇ പി ജയരാജന്‍ 43381 എന്നിവര്‍ വിജയിച്ചു.
യുഡിഎഫിന് മൂന്ന് സീറ്റാണ് ലഭിച്ചത്. ഇരിക്കൂരില്‍ കെ സി ജോസഫ് 9647, അഴിക്കോട് കെ എം ഷാജി 2287,പേരാവൂരില്‍ അഡ്വ. സണ്ണി ജോസഫ് 7989 വോട്ടിനും വിജയിച്ചു.

തിരുവനന്തപുരത്ത് 9 എല്‍ഡിഎഫ്, 4 യുഡിഎഫ് 1 എന്‍ഡിഎ
അഡ്വ.വി ജോയ് വര്‍ക്കലയില്‍ 2876 ,അഡ്വ. ബി സത്യന്‍ ആറ്റിങ്ങല്‍ലില്‍ 40383, ഡി കെ മുരളി വാമനപുരത്ത് 9596,കടകംപള്ളി സുരേന്ദ്രന്‍
കഴക്കൂട്ടത്ത് 7347, കെ ആന്‍സലന്‍ നെയ്യാറ്റിന്‍കര 9543, സി കെ ഹരീന്ദ്രന്‍ പാറശ്ശാലയില്‍ 16566. സി ദിവാകരന്‍ നെടുമങ്ങാട് 3626, കാട്ടാക്കടയില്‍ ഐ ബി സതീഷ്‌ 849 എന്നിവര്‍ വിജയിച്ചു
അരുവിക്കരയില്‍ ശബരീനാഥ് 21314. നേമത്ത് ബിജെപിയുടെ രാജഗോപാല്‍ 8671., വട്ടിയൂര്‍കാവില്‍ കെ മുരളീധരന്‍ 7622നും കോവളത്ത് എം വിന്‍സന്റ് 2615 വിജയിച്ചു.

കൊല്ലം എല്‍ഡിഎഫ് തൂത്തുവാരി
കൊല്ലം ജില്ലയില്‍ 11 സീറ്റും എല്‍ഡിഎഫ് സ്വന്തമാക്കി. ആര്‍ രാമചന്ദ്രന്‍ കരുന്നാഗപള്ളിയില്‍1759,ചവറയില്‍ വിജയന്‍പിള്ള 6189, കോവുര്‍ കുഞ്ഞുമോന്‍ 20521, അഡ്വ. അയിഷാ പോറ്റി കൊട്ടാരക്കര 42632, പത്തനാപുരം കെ ബി ഗണേഷ് കുമാര്‍ 24562, പുനലൂരില്‍ രാജു 33582, ചടയമംഗലത്ത് മുല്ലക്കര രത്നാകരന്‍ 21928, കുണ്ടറ ജെ മേഴ്സി കുട്ടിയമ്മ 30460, കൊല്ലത്ത് മുകേഷ് 17611,ഇരവി പുരം നൌഷാദ് 28803. ചാത്തന്നുര്‍ ജി എസ് ജയലാല്‍ 34407 വോട്ടുകള്‍ക്ക് വിജയിച്ചു

കാസര്‍കോട് 3സീറ്റ്, വയനാട് 2 സീറ്റ്

കൊച്ചി>കാസര്‍കോട് വയനാട് ജില്ലകളിലും എല്‍ഡിഎഫിന് മികച്ച വിജയം . കാസര്‍കോട് ഉദുമയില്‍ കെ കുഞ്ഞിരാമന്‍ 3832 വോട്ടിനും കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരന്‍ 26011,തൃക്കരിപ്പൂരില്‍ എം രാജഗോപാലന്‍ 16959 വോട്ടിനും വിജയിച്ചു.
മഞ്ചേശ്വരത്ത് മുസ്ലിംലീഗിലെ പി ബി അബ്ദുള്‍ റസാഖ് 89 വോട്ടിനും കാസര്‍കോട് എന്‍ എ നെല്ലിക്കുന്ന് 8607 വോട്ടിനും വിജയിച്ചു.
വയനാട് കല്‍പ്പറ്റയില്‍ സി കെ ശശീന്ദ്രന്‍13083 വോട്ടിനും മാനന്തവാടിയില്‍ ഒ ആര്‍ കേളു 1307 വോട്ടിനും വിജയിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ യുഡിഎഫിലെ ഐ സി ബാലകൃഷ്ണന്‍ 11198 വോട്ടിനും വിജയിച്ചു

പാലക്കാട് 13ല്‍ 9ഉം എല്‍ഡിഎഫ്

കൊച്ചി>പാലക്കാട് ജില്ലയില്‍ 12 മണ്ഡലങ്ങളില്‍ 9 ഇടത്തും എല്‍ഡിഎഫ് വിജയിച്ചു .പട്ടാമ്പിയില്‍ മുഹമ്മദ് മുഹ്സിന്‍ 7404, ഷൊര്‍ണൂരില്‍ പി കെ ശശി 24547,ഒറ്റപ്പാലത്ത് പി ഉണ്ണി 16088,കോങ്ങാട് കെ വി വിജയദാസ് 13271,മലമ്പുഴയില്‍ വി എസ് അച്യുതാനന്ദന്‍ 27142,തരൂരില്‍ എ കെ ബാലന്‍ 23068 ,ചിറ്റൂരില്‍ കെ കൃഷ്ണന്‍ കുട്ടി 7285 ,നെന്‍മാറയില്‍ കെ ബാബു 7408, ആലത്തുരില്‍ കെ ഡി പ്രസേനന്‍ 36060 എന്നിവര്‍ വിജയിച്ചു
തൃത്താലയില്‍ വി ടി ബലറാം 10547, മണ്ണാര്‍ക്കാട് അഡ്വ. എം ഷംസുദ്ദീന്‍ 12325, പാലക്കാട് ഷാഫി പറമ്പില്‍ 17483 എന്നിവര്‍ വിജയിച്ചു
കോട്ടയത്ത് രണ്ടിടത്ത് എല്‍ഡിഎഫ്

കോട്ടയം ജില്ലയില്‍ വൈക്കത്ത് സി കെ ആശ 24584, ഏറ്റുമാനുരില്‍ സുരേഷ് കുറുപ്പ് 8899 വോട്ടുകള്‍ക്ക് വിജയിച്ചു. പൂഞ്ഞാറില്‍ പി സി ജോര്‍ജ് 27821 വോട്ടുകര്‍ക്ക് വിജയിച്ചു. പാലയില്‍ കെ എം മാണി4703, കടുത്തുരുത്തിയില്‍ മോന്‍സ് സി ജോസഫ് 42256, കോട്ടയത്ത്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 33632,പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി27092, ചങ്ങനാശ്ശേരി സി എഫ് തോമസ് 1849, കാഞ്ഞിരപ്പള്ളി എന്‍ ജയരാജും 3890 വിജയിച്ചു.

ആലപ്പുഴയില്‍ എല്‍ഡിഎഫ് 8 യുഡിഎഫ് 1
അരൂര് എ എം ആരിഫ് 38519, ചേര്‍ത്തല പി തിലോത്തമന്‍ 7196, ആലപ്പുഴ ടി എം തോമസ് ഐസക് 31032, അമ്പലപ്പുഴ, ജി സുധാകരന്‍ 22621, കുട്ടനാട് തോമസ് ചാണ്ടി 4891, കായംകുളം പ്രതിഭ ഹരി 11857 , മാവേലിക്കര ആര്‍ രാജേഷ് 31542 ,ചെങ്ങന്നൂര്‍ കെ കെ രാമചന്ദ്രന്‍ നായര്‍7983എന്നിവര്‍ വിജയിച്ചു
ഹരിപ്പാട് രമേശ് ചെന്നിത്തല 18621 വിജയിച്ചു

പത്തനംതിട്ടയില്‍ എല്‍ഡിഎഫ് 4 ഇടത്ത് ഇടുക്കിയില്‍ 3 ഇടത്ത്
തിരുവല്ലയില്‍ മാത്യു ടി തോമസ് 8262, റാന്നി, രാജു എബ്രഹാം 14596, ആറന്‍മുള വീണ ജോര്‍ജ് 7646, അടൂര് ചിറ്റയം ഗോപകുമാര്‍ 25460 വോട്ടുകള്‍ക്ക് വിജയിച്ചു
കോന്നിയില്‍ യുഡിഎഫിലെ അടൂര്‍ പ്രകാശ് 20748 വോട്ടുകള്‍ക്ക് വിജയിച്ചു
ഇടുക്കിയില്‍ ദേവികുളത്ത് എസ് രാജേന്ദ്രന്‍ 5782, ഉടുമ്പന്‍ ചോലയില്‍ എം എം മണി 1109, പീരുമേട് ബിജിമോള്‍ 314 വോട്ടുകള്‍ക്ക് വിജയിച്ചു
തൊടുപുഴ പി ജെ ജോസഫ് 45587, ഇടുക്കി റോഷി അഗസ്റ്റിന്‍ 9333 വോട്ടുകള്‍ക്ക് വിജയിച്ചു

എറണാകുളത്ത് കൂടുതല്‍ സീറ്റിലേക്ക്
കൊച്ചി>എറണാകുളം ജില്ലയില്‍ കഴിഞ്ഞ തവണയെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫ് നേടി . വൈപ്പിനില്‍ എസ് ശര്‍മ 19353, കൊച്ചിയില്‍ കെ ജെ മാക്സി 1086, തൃപ്പൂണിത്തുറയില്‍ എം സ്വരാജ് 4467, മുവാറ്റുപുഴ എല്‍ദോ എബ്രഹാം 9375, കോതമംഗലം ആന്റണി ജോണ്‍ 19282 എന്നിവര്‍ വിജയിച്ചു
പെരുമ്പാവൂരില്‍ യുഡിഎഫിലെ എല്‍ദോസ് കുന്നപ്പള്ളി 7088 , അങ്കമാലിയില്‍ റോജി എം ജോണ്‍ 9186, ആലുവയില്‍ അന്‍വര്‍ സാദത്ത് 18835, കളമശ്ശേരിയില്‍ പി കെ ഇബ്രാഹിംകുഞ്ഞ് 12118, പറവൂരില്‍ വി ഡി സതീശന്‍ 20634, എറണാകുളത്ത് ഹൈബി ഈഡന്‍ 21949, തൃക്കാക്കര പി ടി തോമസ് 11996, കുന്നത്തുനാട് വി പി സജീന്ദ്രന്‍ 2679, പിറവം അനൂപ് ജേക്കബ് 6195എന്നിവര്‍ വിജയിച്ചു

തൃശൂര്‍ ചുവന്നുതുടുത്തു

കൊച്ചി> തൃശൂരില്‍ 13 സീറ്റിലും എല്‍ഡിഎഫ് വിജയം ഉറപ്പിച്ചു. ചേലക്കരയില്‍ യു ആര്‍ പ്രദീപ് 10200 കുന്നംകുളത്ത് എ സി മൊയ്തീന്‍ 7782, ഗുരുവായൂരില്‍ എ വി അബ്ദുള്‍ ഖാദര്‍ 15098, മണലൂരില്‍ മുരളി പെരുന്നെല്ലി 19325, ഒല്ലൂരില്‍ കെ രാജന്‍ 13248, തൃശൂരില്‍ വി എസ് സുനില്‍ കുമാര്‍ 6987, നാട്ടികയില്‍ ഗീത ഗോപി 26777, കയ്പമംഗലത്ത് ടൈസന്‍ മാസ്റ്റര്‍ 33440, ഇരിഞ്ഞാലക്കുടയില്‍ എ യു അരുണന്‍ 2811, പുതുക്കാട് രവീന്ദ്രനാഥ് 38478 , ചാലക്കുടിയില്‍ ബി ഡി ദേവസി 26648 കൊടുങ്ങല്ലുരില്‍ വി ആര്‍ സുനില്‍കുമാര്‍ 22791 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു തൃശൂരില്‍ വടക്കാഞ്ചേരിയില്‍ .ഒരു വോട്ടിങ് യന്ത്രത്തിലെ തകരാര്‍ മൂലം ഫലം അനിശ്ചിതത്വത്തിലാണ് .

Top