Kerala assembly election- Joseph group

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റെങ്കിലും നല്‍കാന്‍ ഇടതുമുന്നണി തയ്യാറാവുന്ന പക്ഷം കേരള കോണ്‍ഗ്രസ് വിടാനൊരുങ്ങി ജോസഫ് ഗ്രൂപ്പിലെ ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ള നേതാക്കള്‍.

ഫ്രാന്‍സിസ് ജോര്‍ജ്, ആന്റെണി രാജു, കെ.സി.ജോസഫ്, പി.സി.ജോസഫ് എന്നീ ജോസഫ് വിഭാഗം നേതാക്കളാണ് പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. ആറ് സീറ്റാണ് ഇവര്‍ ചോദിച്ചതെങ്കിലും നാല് സീറ്റെങ്കിലും കിട്ടിയാല്‍ മുന്നണി വിടാമെന്നാണ് നിലപാടിലാണിവര്‍.

മുന്നണി വിട്ടു വരുന്ന പക്ഷം മൂന്ന് സീറ്റ് വരെ കൊടുക്കാമെന്ന് ഇടതുമുന്നണി നേതാക്കള്‍ ഇവരെ അറിയിച്ചതായി സൂചനയുണ്ട്. എങ്ങനേയും ഒരു സീറ്റ് കൂടി നേടിയെടുത്ത് ഇടതുമുന്നണിക്കൊപ്പം ചേരാനാണ് ഇപ്പോള്‍ ജോസഫ് ഗ്രൂപ്പ് നേതാക്കളുടെ ശ്രമം.

ഇടുക്കി, മൂവാറ്റുപുഴ,ചങ്ങനാശ്ശേരി, തിരുവനന്തപുരം സീറ്റുകളാണ് ഫ്രാന്‍സിസ് ജോര്‍ജും സംഘവും ആവശ്യപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ച സീറ്റുകളാണ് ഇവയെന്നതിനാല്‍ ഇക്കാര്യത്തില്‍ ഇടതുപക്ഷം ഉദാരസമീപനം സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് വിമതപക്ഷം. കേരള കോണ്‍ഗ്രസ് എമ്മില്‍ പതിനാലോളം ജനറല്‍ സെക്രട്ടറിമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്.

Top