kerala assembly election-cpi-candidate list

തിരുവനന്തപുരം: രണ്ടു ടേം പൂര്‍ത്തിയാക്കിയ മുന്‍ മന്ത്രി സി.ദിവാകരന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടും. ഇന്നുചേര്‍ന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.

ദിവാകരനെ അനുകൂലിച്ചും എതിര്‍ത്തും യോഗത്തില്‍ അഭിപ്രായമുയര്‍ന്നെങ്കിലും ഇളവ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ കരുനാഗപ്പള്ളിയില്‍ നിന്നുള്ള എം.എല്‍.എയാണ് ദിവാകരന്‍. അന്തിമ തീരുമാനം സംസ്ഥാന കൗണ്‍സിലില്‍ ഉണ്ടാവും.

രണ്ടുവട്ടം പൂര്‍ത്തിയാക്കിയ ആറുപേര്‍ക്കും എക്‌സിക്യുട്ടീവ് ഇളവ് അനുവദിച്ചപ്പോള്‍ വൈക്കം എം.എല്‍.എ കെ.അജിത്തിന് ഇളവ് നല്‍കേണ്ടെന്നായിരുന്നു എക്‌സിക്യുട്ടീവിന്റെ തീരുമാനം. അജിത്തിന് പകരം സി.കെ.ആശ വൈക്കത്ത് സ്ഥാനാര്‍ത്ഥിയാവും. ദിവാകരനെ കൂടാതെ ഇ.എസ്.ബിജിമോള്‍, പി.തിലോത്തമന്‍, മുല്ലക്കര രത്‌നാകരന്‍, കെ.രാജു, വി.എസ്.സുനില്‍ കുമാര്‍ എന്നിവര്‍ക്കാണ് ഇളവ് ലഭിച്ചത്.

മത്സരിക്കുന്നവര്‍:

വി.എസ്.സുനില്‍കുമാര്‍(തൃശൂര്‍, ഇപ്പോള്‍ കയ്പമംഗലം എം.എല്‍.എ), പി. പ്രസാദ്(ഹരിപ്പാട് ), ആര്‍. സുനില്‍കുമാര്‍(ഹരിപ്പാട്), പി.കെ.വാസുദേവന്‍ നായരുടെ മകള്‍ ശാരദ മോഹന്‍(പറവൂര്‍), ടൈറ്റസ്( കയ്പമംഗലം), മുഹമ്മദ് മുഹസിന്‍(പട്ടാന്പി), കെ.ടി ജോസ്(ഇരിക്കൂര്‍), എല്‍േദാസ് എബ്രഹാം( മൂവാറ്റുപുഴ), ഇ.ചന്ദ്രശേഖരന്‍(കാഞ്ഞങ്ങാട്), ഗീത ഗോപി(നാട്ടിക), നിയാസ് പുളിക്കലകത്ത്(തിരൂരങ്ങാടി), ചിറ്റയം ഗോപകുമാര്‍(അടൂര്‍), വി.വി.ബിനു(കാഞ്ഞിരപ്പള്ളി), സുരേഷ് രാജ്(മണ്ണാര്‍ക്കാട്), ഇ.എസ്.ബിജിമോള്‍(പീരുമേട്), പി.തിലോത്തമന്‍(ചേര്‍ത്തല), മുല്ലക്കര രത്‌നാകരന്‍ (ചടയമംഗലം), കെ.രാജന്‍(ഒല്ലൂര്‍).

Top