kerala-assembly-election-BDJS-candidates-list

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ 64 മണ്ഡലങ്ങളില്‍ അവകാശവാദവുമായി ബിഡിജെഎസ്. ബിജെപിയുടെ സ്വാധീനമേഖലയായ കഴക്കൂട്ടവും കോഴിക്കോട് നോര്‍ത്തുമുള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ ആവശ്യപ്പെട്ടുള്ള പട്ടിക ബിഡിജെഎസ് ബിജെപിയ്ക്ക് കൈമാറി.

ഒരിക്കല്‍ തെറ്റിപിരിഞ്ഞ സഖ്യം കൂട്ടിച്ചേര്‍ത്തത് കേന്ദ്രനേതൃത്വമായതിനാല്‍ ഇനിയൊരു പടലപിണക്കം ബിജെപി സംസ്ഥാന നേതൃത്വത്തിന് ദോഷം ചെയ്യും. അതുകൊണ്ട് തന്നെ ബിഡിജെഎസിന്റെ അവകാശവാദങ്ങളെ തള്ളിക്കളയാനാകാത്ത അവസ്ഥയിലാണ് ബിജെപി. ഈ സാഹചര്യം മുതലെടുത്ത് ബിജെപിയുടെ സ്വാധീനമേഖലയടക്കം 64 മണ്ഡലങ്ങള്‍ ആവശ്യപ്പെട്ടുള്ള പട്ടികയാണ് ബിഡിജെഎസ് കൈമാറിയത്.

എന്നാല്‍ ബിഡിജെഎസിന് നല്‍കാവുന്ന മണ്ഡലങ്ങളെ സംബന്ധിച്ച് ബിജെപിയും പട്ടിക തയാറാക്കിയിട്ടുണ്ട്. 40 മണ്ഡലങ്ങള്‍ ബിഡിജെഎസിന് നല്‍കാനാണ് ഉദേശിക്കുന്നത്. ഇരു പട്ടികയും പരിശോധിച്ച് ഈ മാസം പന്ത്രണ്ടിനകം സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

Top