അതിരുകളില്ലാത്ത സഹകരണമാണ് കേരളവും തമിഴ്‌നാടും തുടരുന്നതെന്ന് വനംമന്ത്രി

ചെന്നൈ: അതിരുകളില്ലാത്ത സഹകരണമാണ് കേരളവും തമിഴ്‌നാടും തുടരുന്നതെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. സാംസ്‌കാരിക സമന്വയങ്ങളിലൂടെയും വിനിമയങ്ങളിലൂടെയും തമിഴ്‌നാടുമായി സൗഹൃദം വളര്‍ത്തിയെടുക്കാനാണ് കേരളം എക്കാലവും ശ്രമിച്ചിട്ടുള്ളത്. കേരളത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം തമിഴ്‌നാട് ആ സ്‌നേഹം കേരളത്തിന് തിരിച്ചുതന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചെന്നൈ സൗഹൃദ വേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. സംഘടന ഏര്‍പ്പെടുത്തിയ മാനവമിത്ര പുരസ്‌കാരവും ചടങ്ങില്‍ എ കെ ശശീന്ദ്രന്‍ ഏറ്റുവാങ്ങി. മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവ് വിവാദമായതിന് ശേഷമുള്ള എ കെ ശശീന്ദ്രന്റെ ആദ്യ തമിഴ്‌നാട് സന്ദര്‍ശനമായിരുന്നു ഇത്. വിവാദവിഷയത്തില്‍ മന്ത്രി നേരിട്ട് പ്രതികരിച്ചില്ല.

Top