രഞ്ജി ട്രോഫിയില്‍ കേരളത്തിന് വീണ്ടും തോല്‍വി; മുട്ടുകുത്തിയത് ഹൈദരാബാദിന് മുന്നില്‍

ഹൈദരാബാദ്: രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനോട്‌ കേരളം തോറ്റു. രഞ്ജിയില്‍ കേരളത്തിന്റെ മൂന്നാം തോല്‍വിയാണിത്‌. ആറു വിക്കറ്റിനാണ് കേരളം ഹൈദരാബാദിന് മുന്നില്‍ മുട്ടുകുത്തിയത്.

154 റണ്‍സിന്റെ ലീഡ് മാത്രമാണ് കേരളത്തിന് നേടാന്‍ സാധിച്ചത്. മത്സരത്തില്‍ ഹൈദരാബാദിന്റെ താരങ്ങളായ ഹിമാലയ് അഗര്‍വാള്‍ (34), രവി തേജ (6) എന്നിവര്‍ക്ക് പുറത്താവാതെ നില്‍ക്കാനും കഴിഞ്ഞു.

കേരളത്തിന്റെ ഒരാള്‍ക്കു പോലും ഫിഫ്റ്റി തികയ്ക്കാന്‍ സാധിച്ചിട്ടില്ല. 44 റണ്‍സ് വീതമെടുത്ത രോഹന്‍ പ്രേമും വിഷ്ണു വിനോദുമാണ് കേരള നിരയില്‍ അല്‍പ്പമെങ്കിലും വാശിയോടെ കളിച്ചത്.

Top