കേരളത്തിൽ 4 നാൾ കൂടി ഇടിമിന്നലോട് കൂടിയ മഴ; 4 ജില്ലകളിൽ യെല്ലോ

തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ സാധ്യത. സംസ്ഥാനമാകെ പരക്കെ മഴ സാധ്യത ഇല്ലെങ്കിലും മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമായി തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്. 4 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. കോട്ടയം , എറണാകുളം , ഇടുക്കി , മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊങ്കൺ തീരം മുതൽ വടക്കൻ കേരളാ തീരം വരെ ന്യുന മർദ്ദപാത്തി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്.

Top