കേരളീയം 2023; കുടുംബശ്രീ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കുന്ന കേരളീയം 2023 പരിപാടിയിലെ വില്‍പ്പനയില്‍ ചരിത്രമെഴുതിയ കുടുംബശ്രീ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്.

രുചിയുടെയും വിഭവങ്ങളുടെയും വൈവിധ്യം കൊണ്ടു മാത്രമല്ല, വരുമാനത്തിലും കുടുംബശ്രീക്കാര്‍ ഞെട്ടിച്ചെന്ന് മന്ത്രി പറഞ്ഞു. വനസുന്ദരി അടക്കിവാണ ഫുഡ്കോര്‍ട്ടിലൂടെ വരുമാനം 87.98 ലക്ഷം രൂപയാണ്.

വനസുന്ദരി വിഭവത്തിന്റെ മാത്രം 15.63 ലക്ഷമാണ് വില്‍പ്പന. കുടുംബശ്രീയുടെ ഉല്‍പന്ന പ്രദര്‍ശന വിപണന മേളയില്‍ 48.71 ലക്ഷം രൂപയും വരുമാനം ലഭിച്ചെന്നും മന്ത്രി രാജേഷ് പറഞ്ഞു.

Top